ഇത്രയും സിനിമകൾ അഭിനയിച്ചിരുന്നു എങ്കിലും സമ്പാദ്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ല ! കിട്ടിയത് കൂടുതലും വണ്ടി ചെക്കുകൾ ആയിരുന്നു ! ഫിലോമിനയുടെ ജീവിതം !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് ഫിലോമിന, ഇപ്പോഴിതാ നടിയെ കുറിച്ച് മുമ്പൊരിക്കൽ പ്രൊഡക്ഷൻ കൺഡ്രോളർ  ബാബു ഷാഹിർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഗോഡ് ഫാദർ എന്ന സിനിമയിലേക്ക് നടിയെ കൊണ്ടുവാരാൻ വേണ്ടിയാണ് അദ്ദേഹം അവരെ തേടി ഇറങ്ങിയത്, ആ വാക്കുകൾ ഇങ്ങനെ,

സാധാരണ ചേച്ചി  കേരളത്തിൽ എത്തിയാൽ  താമസിക്കാറുള്ളത് തൊടുപുഴ വാസന്തിയുടെ കൂടെയാണ്, പക്ഷെ അവിടെ ഇല്ലന്ന് അറിഞ്ഞു. അങ്ങനെ  നേരെ തമിഴ് നാട്ടിലേക്ക് വിട്ടു. അവിടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു, പിന്നെ ചെന്നൈയിൽ സിനിമാക്കാർ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലമുണ്ട്, അവിടെയും പോയി നോക്കി പക്ഷെ കണ്ടില്ല.

അങ്ങനെ, ഒടുവിൽ ചേച്ചിയുടെ അഡ്രെസ്സ് കിട്ടി, ട്രസ്റ്റ് പുരത്തെ മേൽവിലാസമാണ് ലഭിച്ചത്. എന്നാൽ  അവിടെ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച വളരെ ദയനീയമാണ്. ഒരു ഒറ്റമുറി വീട്. അതാണെങ്കിൽ  ആകെ മോശം അവസ്ഥ,  മലയാളത്തിലെ ഇത്രയും വലിയ ഒരു ആർട്ടിസ്റ്റ്  താമസിക്കുന്ന വീടാണത്. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല് മു,റി,ച്ചു കളഞ്ഞ നിലയിലായിരുന്നു. കൂടാതെ  ആരോഗ്യപരമായ പല പ്രശ്നങ്ങളും  ഉണ്ടായിരുന്നു. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു എനിക്ക് വയ്യ മോനേ.

വലിയ കഷ്ടപ്പാടിലാണ് ജീവിതം. അപ്പോൾ എനിക്ക് ഒരുപാട് വിഷമം വന്നു, അപ്പോൾ ഞാൻ ചോദിച്ചു ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന്. അപ്പോൾ പറഞ്ഞു ഓ ഇല്ല, എല്ലാവരും ഒന്നും പൈസ തരാറില്ല. ചിലര് പണം തരും. ചിലർ തരാമെന്ന് പറയും. കൂടുതലും ചെക്കുകളാണ് തരാർ, പക്ഷെ ആ ചെക്ക് മാറാൻ ചെല്ലുമ്പോൾ പണം ഉണ്ടാകില്ല. പിന്നെ ഞാൻ അതൊന്നും തിരക്കി പോകാറില്ല. ആരെങ്കിലും വിളിച്ചാൽ മാത്രമേ നാട്ടിൽ വരാറുള്ളൂ, എന്തോ ചേച്ചിയുടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. ഗോഡ്ഫാദറിന് മുമ്പ് സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിൽ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങൾക്കാർക്കും ചേച്ചിയുടെ ഈ അവസ്ഥ അറിയുമായിരുന്നില്ല. ഞാൻ ഗോഡ്​ഫാദറിനെക്കുറിച്ച് പറഞ്ഞു.

ആ പാവം അത്, കേട്ടപ്പോൾ തന്നെ വളരെ സന്തോഷത്തോടെ സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ 25000 രൂപയുടെ ചെക്ക് കയ്യിൽ കൊടുത്തു. ആ സമയത്ത് ചേച്ചിയുടെ കണ്ണ് നി,റ,ഞ്ഞൊ,ഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ ഇത് മാറിയാല് ശരിക്കും പൈസ കിട്ടുമോ. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ പാവത്തിനെ ഇതിനുമുമ്പ് ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന് അപ്പോൾ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കിൽ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു. അപ്പോഴത്തെ ആ സന്തോഷം പറഞ്ഞ് അറിയിപ്പിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *