‘അതി ശക്തമായ പ്രണയത്തിനൊടുവിൽ ഗാംഗുലി നഗ്മയെ കൈ ഒഴിഞ്ഞു’ ! ആ പ്രണയ തകർച്ചക്ക് ശേഷം നഗ്മയുടെ ജീവിത്തിൽ സംഭവിച്ചത് !!
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ പ്രശസ്തയായ അഭിനേത്രിയായിരുന്നു നഗ്മ. നന്ദിത മൊറാർജി. നമ്രത സാധന എന്നും പേരുകൾ കൂടിയുള്ള ആളാണ് നഗ്മ. തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷാകവിൾ വളരെ സജീവമാണ്. 90 കളിൽ തമിഴിലെ മുൻ നിര നായികയായിരുന്നു നഗ്മ. നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്. നഗ്മയുടെ സഹോദരിയാണ് തമിഴിലെ മുൻ നിര നായിക ജ്യോതിക. 2008 ൽ നഗ്മ ക്രിസ്ത്യൻ മതത്തോടുള്ള തനറെ ആരാധന വ്യക്തമാക്കിയിരുന്നു. തന്റെ 15 വയസ്സിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ സൽമാൻഖാന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ് നഗ്മ സിനിമ രംഗത്തേക്ക് വരുന്നത്.
തമിഴിൽ രജനികാന്തിനൊപ്പമുള്ള ‘ഭാഷ’ എന്ന ചിത്രം ഇന്നും സൂപ്പർ ഹിറ്റാണ്, പക്ഷെ നടിക്ക് ഇപ്പോൾ പ്രായം 46 ആണ്, നടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, അതിനു പിന്നിൽ ഒരു കാരണമുണ്ട് എന്നാണ് സിനിമ മേഖലയിലെ ഗോസിപ്പ്, നമ്മുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓഫ്‌സൈഡ് രാജാവും, കൂടാതെ ബംഗാൾ കടുവ എന്നറിയപെടുന്ന താരമാണ് ക്രിക്കറ്റ് പ്ലയെർ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് നേടിയെടുത്ത മിക്ക മഹാ വിജയങ്ങളുടെയും നെടും തൂൺ ആയിരുന്നു ഗാംഗുലി.
അഴിമതിയിൽ മുങ്ങി നിന്ന ക്രിക്കറ്റ് ടീമിനെ ഒരു പുത്തൻ ലെവലിൽ എത്തിച്ച ആളുകൂടിയാണ് അദ്ദേഹം. ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്നത്. നിലവിൽ ഇദേഹം ബിസിസിഐ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് പേരിൽ ഉള്ള ആളുകൂടിയാണ് ഗാംഗുലി. കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിൽ 1972-ൽ ജൂലൈ 8 നു ചന്ദീദാസിന്റെയും നിരുപമ ഗാംഗുലിയുടെയും ഇളയ മകനായിട്ടാണ് സൗരവ് ഗാംഗുലിയുടെ ജനനം. രാജകീയ ജീവിതമായിരുന്നു താരത്തിന്റേത് അതുകൊണ്ടു തന്നെ മഹാരാജ എന്നാണ് അദ്ദേഹത്തെ ഏവരും വിളിച്ചരുന്നത്.
എന്നാൽ ഗാഗുലിയും നഗ്മയും തമ്മിലൊൽ പ്രണയമായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും എന്നാൽ അങ്ങനെയൊരു വാർത്ത ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള പ്രണയം അന്ന് അന്തരാഷ്ട്ര തലത്തിൽ വരെ വാർത്തയായിരുന്നു. വിവാഹം വരെ എത്തിയ ബന്ധത്തിൽ എന്താണ് അന്ന് സംഭവിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. തമിഴ് സിനിമയിൽ നടി തിളങ്ങി നിൽക്കുമ്പോഴാണ് ഇവരുടെ പ്രണയ വാർത്ത ചൂടുപിടിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സഹിതം അന്ന് വാർത്ത ആയിരുന്നു എങ്കിലും ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇവർ തുറന്ന് പറഞ്ഞിരുന്നില്ല.
ഒടുവിൽ ഇവർ ഒന്നിച്ച് ചെന്നൈയിലെ ഒരു ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും പുറത്ത്‌വന്നിരുന്നു. ഏകദേശം രണ്ടു വർഷത്തോളം ഇവരുടെ പ്രണയം വളരെ ശക്തമായി നിലനിന്നിരുന്നു. പക്ഷെ വളരെ പെട്ടന്നാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗാംഗുലി മറ്റൊരു വിവാഹം കഴിക്കുന്നത്. ശേഷം നഗ്മ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. പക്ഷെ വിവാഹം വരെ എത്തിയ ഇവരുടെ ബന്ധത്തെ രാജകീയ കുടുംബമായ ഗാംഗുലിയുടെ വീട്ടുകാർ വളരെ ശക്തമായി എതിർത്തിരുന്നു എന്നും ഇതുകാരണമാണ് ആ വിവാഹം നടക്കത്തെ പോയത് എന്നും പിന്നീട് വാർത്തയായിരുന്നു. ഗാംഗുലി ഇപ്പോൾ കുടുംബമായി സുഖമായി കഴിയുന്നു. പക്ഷെ നഗ്മ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല…
Leave a Reply