സിനിമ ലോകം മറന്ന് തുടങ്ങിയ നടൻ ! കൊല്ലം അജിത് ! നായകനായി സിനിമയിൽ അരങ്ങേറിയ നടൻ ! ശേഷം നായകന്മാരുടെ പുറകിൽ ഇടികൊള്ളുന്ന കഥാപാത്രം മാത്രമായി മാറി ! ആ കലാ ജീവിതം !

മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത നടനാണ് കൊല്ലം തുളസി. അദ്ദേഹം അങ്ങനെ അഭിനയ പ്രാധാന്യമുള്ള വലിയ കഥാപാത്രങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല എങ്കിൽ കൂടിയും സിനിമ ആസ്വാദകർക്ക് അദ്ദേഹം വളരെ പരിചിതനായ ആളാണ്.  അദ്ദേഹം ഓർമ്മയായിട്ട് ഇപ്പോൾ അഞ്ച് വർഷങ്ങൾ ആകുന്നു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം 500 ൽ അതികം സിനിമകളിൽ അഭിനയിച്ചിരുന്നു. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. 1984 ൽ പുറത്തിറങ്ങിയ പത്മരാജൻറെ പറന്നു പറന്നു പറന്ന് ആയിരുന്നു അജിത്ത് അഭിനയിച്ച ആദ്യത്തെ ചിത്രം. വളരെ അപ്രതീക്ഷിതമായി ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.

സിനിമ ലോകം അദ്ദേഹത്തെ മറന്ന് പോയെങ്കിലും അജിത്തിനെ പ്രേക്ഷകർ ഇന്നും ഓർമിക്കുന്നു, ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെ കുറിച്ച് മകൾ ഗായത്രി  പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.   വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്ന് സംസാരിച്ചത്, ആ വാക്കുകൾ ഇങ്ങനെ, ജുബ്ബയും കൂളിംഗ് ഗ്ലാസും ധരിച്ച്, ഒരുങ്ങി സുന്ദരനായി ആശുപത്രിയിലേക്ക് പോയ ആള്‍ പിന്നീട് ജീവനോടെ തിരികെ വന്നില്ലെന്നാണ് ഗായാത്രി പറയുന്നത്.

അതുമാത്രമല്ല അജിത്തിന്റെ മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വീഴ്ചയുണ്ടോ എന്ന സംശയവും ഗായത്രി മുന്നോട്ട് വെയ്ക്കുന്നുണ്ട്. മനപ്പൂര്‍വ്വം സര്‍ജറി വൈകിപ്പിച്ചുവെന്നും ഗായത്രി ആരോപിക്കുന്നുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് തിരികെ വന്ന ശേഷമാണ് അജിത്തിന് വയറു വേദന അനുഭവപ്പെടുന്നത്. ദിവസവും വ്യായാമം ചെയ്യുന്ന ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു ഡാഡിയെന്നും ഗായ്ത്രി പറയുന്നത്. എന്തെങ്കിലും ഭക്ഷണം വയറ്റില്‍ പിടിക്കാത്തതിന്റെയാകുമെന്ന് കരുതി.

പക്ഷെ തുടർ പരിശോധനയിൽ അത് അപ്പന്‍ഡിസൈറ്റിസ് ആണെന്ന് മനസിലായെന്നും സര്‍ജറി വേണമെന്ന് പറയുകയുമായിരുന്നു. അതേസമയം അജിത്തിന്റെ മരണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് വീഴ്ച വന്നതായി സംശയിക്കുന്നതായും താരപുത്രി പറയുന്നുണ്ട്. ഗായത്രി പറയുന്നത് ഇങ്ങനെ, ഇപ്പോഴാണ് മനസ്സ് പാകപ്പെട്ടത്. ഡാഡിയുടെ മരണത്തിൽ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ചില വീഴ്ചകള്‍ സംഭവിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു അപ്പയുടെ സർജറി അവർ മൂന്ന് ദിവസം വൈകിപ്പിച്ചു,

എന്നാൽ അത് ഷുഗറിന്റെ വ്യതിയാനം കൊണ്ടാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും പക്ഷെ ഏതോ ഒരു ഡോക്ടര്‍ക്കായി കാത്തു നില്‍ക്കുകയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞുവെന്നും ഗായത്രി പറയുന്നു. സാധാരണ നാല് മണിക്കൂറിനുള്ളില്‍ തീരേണ്ട സര്‍ജറി ഏഴ് മണിക്കൂറിലാണ് പൂര്‍ത്തിയായതെന്നും ഗായ്ത്രി ആരോപിക്കു്‌നനുണ്ട്. അതേസമയം സര്‍ജറി കഴിഞ്ഞും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും ഡാഡിയുടെ വയറ്റിലെ ഗ്യാസ് കുറഞ്ഞിരുന്നില്ല. വയര്‍ വീര്‍ത്തു തന്നെയായിരുന്നു ഇരുന്നത്. ഡോക്ടര്‍മാര്‍ക്ക് അതിന്റെ കാരണം കണ്ടെത്താനായില്ല. ചോദിക്കുമ്പോഴൊക്കെ കുഴപ്പമില്ല എന്നായിരുന്നു പറഞ്ഞത്. ഡിസ്ചാര്‍ജ് ചെയ്യാനും അനുവദിച്ചില്ല. ദിവസങ്ങളോളം ആശുപത്രിയില്‍ തന്നെയായിരുന്നു.

അച്ഛന് അവസാനം നിമിഷം വരെയും ബോധം ഉണ്ടായിരുന്നു, ഞാൻ ഐ സി യു വില കാണാൻ കയറിയപ്പോൾ എന്നെ ഇനി രക്ഷിക്കാനാകില്ല, അവസ്ഥ ഗുരുതരമാണെന്ന് നഴ്‌സുമാര്‍ പറയുന്നത് കേട്ടു’ എന്നാണ് അച്ഛൻ പറഞ്ഞത്. ആകെ തളർന്ന ഞാൻ അവരോട്ണ്കരഞ്ഞ് അപേക്ഷിച്ചു എന്റെ അച്ഛനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ പക്ഷെ ഒന്നും ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ഗായത്രി വെളിപ്പെടുത്തുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *