മോഹൻലാലിന്റെ കുടുംബത്തില്‍ അംഗമാകാൻ ആഗ്രഹമുണ്ട് ! പ്രണവ് അല്ലാതെ, ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല ! ഗായത്രി സുരേഷ് !
മലയാള സിനിമയിൽ വളരെ കുറച്ച് സിനിമകളിൽ കൂടി ഏവർക്കും വളരെ സുപരിചിതയായ ആളാണ് നടി ഗായത്രി സുരേഷ്. ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ തുറന്ന് പറച്ചിലുകളിലൂടെ കൂടുതൽ ജനശ്രദ്ധ ആളുകൂടിയാണ് ഗായത്രി, അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. തനിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം എന്ന ഗായത്രി തുറന്ന് പറച്ചിലായിരുന്നു. ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം വീണ്ടും തന്റെ ആഗ്രഹം തന്നെ തുറന്ന് പറയുകയാണ് ഗായത്രി.
അമൃത ടിവിയിൽ നടി ആനിയുമൊത്തുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി വീണ്ടും ഈ കാര്യം വ്യക്തമാക്കിയത്. ലാലേട്ടന്റെ മരുമകള്‍ ആകാൻ ആഗ്രഹമുണ്ടോ എന്ന ആനിയുടെ ചോദ്യത്തിനാണ് മോഹൻലാലിന്റെ കുടുംബത്തില്‍ അംഗമാകാൻ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് വ്യക്തമാക്കിയത്.
ഗായത്രിയുടെ മറുപടി ഇങ്ങനെ, ലാലേട്ടന്റെ മരുമകളാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ലാലേട്ടനേയും പ്രണവിനേയും ഇഷ്ടമായതു കൊണ്ടാണ്. പക്ഷെ എനിക്കുള്ളയാള്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ലാലേട്ടന്റെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബെര്‍ത്ത് ഡെയുടെ വീഡിയോ ഞാന്‍ കണ്ടിരുന്നു.
ആ വിഡിയോയിൽ അവരുടെ ആ ഫാമിലിയുടെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വീട്ടില്‍ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്. അമ്മ പറയാറുണ്ട് കല്യാണ ആലോചനകള്‍ നോക്കിയാലോയെന്ന്. പക്ഷെ ഇപ്പോള്‍ എനിക്ക് അത് അത്ര താല്‍പര്യമില്ല. ട്രോളുകള്‍ വരുന്നതൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്ക്ക് എന്നെ എഫക്ട് ചെയ്യാറുണ്ട്.
എന്നെ വിവാഹം കഴിക്കാൻ വരുന്ന വ്യക്തി റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകള്‍ എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതു കൊണ്ടാണ്. ഇപ്പോഴത്തെ പെൺകുട്ടികളെ പോലെ തന്നെ ബോൾഡ് ആയി ജീവിക്കാനാണ് എനിക്കും ഇഷ്ടം, കാരണം പങ്കാളിയായി വരുന്നയാളെ പൂര്‍ണമായും ഡിപ്പന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. അതിന് എനിക്ക് ആരും വേണ്ടെന്ന് അര്‍ത്ഥമില്ല. എനിക്ക് എല്ലാവരുടെയും കൂടെ ഇരിക്കാനാണ് ഇഷ്ടം. അനുസരിപ്പിക്കാന്‍ ശ്രമിക്കരുത് എന്നുമുണ്ട്. എന്നെ കറക്ട് ചെയ്യാന്‍ വന്നാല്‍ ശരിയാണെങ്കില്‍ സ്വീകരിക്കും എന്നാണ് ഗായത്രി പറയുന്നത്
Leave a Reply