ഇപ്പോള്‍ അദ്ദേഹം എവിടെയാണ്, എന്ത് ചെയ്യുന്നു എന്നൊന്നും എനിക്ക് അറിയില്ല ! അതൊരു തെറ്റായിരുന്നു ! ഗായത്രി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിന്ന നായികായായിരുന്നു ഗായത്രി രഘുറാം. മലയാളികൾക്കും അഞ്ജലി ഏറെ പരിചിതയാണ്. പ്രിത്വിരാജിന്റെ ആദ്യ നായിക അഞ്ജലിയാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയിൽ നായികയായ അശ്വതി എന്ന കഥാപാത്രമായി എത്തിയത് ഗായത്രി ആയിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ പ്രശസ്തയായ ഡാന്‍സ് കൊറിയോഗ്രാഫറായ രഘുറാമിന്റെ മകള്‍ കൂടിയാണ്. ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ കൊറിയോഗ്രാഫ് സഹോദരങ്ങളായാ ബൃന്ദ മാസ്റ്ററിന്റെയും കല മാസ്റ്ററിന്റെയും പാരമ്പര്യ പിന്‍തുടരുന്ന ഗായത്രിയും സിനിമയില്‍ കൊറിയാഗ്രാഫറായി കുറച്ച് കാലം പ്രവൃത്തിച്ചിരുന്നു. ഇപ്പോള്‍ അഭിനയമെല്ലാം വിട്ട് രാഷ്ട്രീയത്തിലാണ് ഗായത്രിയുടെ ശ്രദ്ധ. എന്നാൽ തന്റെ ജീവിതത്തെ കുറിച്ച് ഇപ്പോൾ ഗായത്രി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വളരെ ചെറിയ പ്രായത്തിൽ വിവാഹം. അത് വലിയൊരു തെറ്റായ തീരുമാനം ആയിരുന്നു. 20 മത്തെ വയസിൽ ആയിരുന്നു എന്റെ വിവാഹം അതും വീട്ടുകാർ കണ്ടെത്തിയ, പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അത്‌കൊണ്ട് തന്നെ ഞങ്ങൾക്ക് ഇരുവകർക്കും പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരങ്ങിയ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് ആ ജീവിതം ഞാന്‍ മറന്നു. അതില്‍ നിന്ന് ഞങ്ങള്‍ രണ്ട് പേരും ഒരുപാട് ദൂരേക്ക് വന്ന് കഴിഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനപ്പം വിദേശത്തേക്ക് പോയ ഗായത്രി നാല്‍വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി.

ഞങളുടെ വിവാഹ മോശം പരസ്പര  സമ്മതത്തോടെയും ആയിരുന്നു, എന്നാൽ ഞാനൊരു നടിയായതുകൊണ്ടു മാത്രം എന്റെ വിവാഹ മോചനം ഏറെ വാർത്താ പ്രാധാന്യം നേടിയത്. പല കമന്റുകളും തുടക്കത്തില്‍ വേദനിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അത്തരം കമന്റുകള്‍ ഒന്നും എന്നെ ബാധിയ്ക്കുകയില്ല. ഇപ്പോള്‍ അദ്ദേഹം എവിടെയാണ്, എന്ത് ചെയ്യുന്നു എന്നൊന്നും എനിക്ക് അറിയില്ല. വിവാഹ മോചനത്തിന് ശേഷം യാതൊരു തര ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല. ചിലപ്പോള്‍ അദ്ദേഹം മറ്റൊരാളെ വിവാഹം ചെയ്യുകയും മക്കളൊക്കെയായി ഒരു കുടുംബ ജീവിതം നയിക്കുകയും ആയിരിക്കാം. അതുകൊണ്ട് അതേ കുറിച്ച് ഒരു കമന്റ് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

വിവാഹ മോചിതയാകുമ്പോൾ എനിക്ക് പ്രായം വെറും 23 ആയിരുന്നു. അതിനു ശേഷം ഇന്ന് ഇതുവരെ ആരോടും പ്രണയം ക്രഷോ തോന്നിയിട്ടില്ല. വിവാഹം കഴിക്കണം എന്നും കരുതിയിട്ടില്ല. മുപ്പത് വയസ്സ് വരെയൊക്കെ ആര്‍ഭാട ജീവിതത്തോടൊക്കെ ഭ്രമം ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോള്‍ സിംപിള്‍ ലൈഫ് ആണ് എനിക്ക് ഇഷ്ടം. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടത് എല്ലാം നേരിട്ടിട്ടുള്ള പരിചയം ആയത് കൊണ്ടാവും, ഇപ്പോള്‍ എനിക്ക് എല്ലാം ശീലമാണ്. സിനിമയിൽ തിരക്കായി വന്ന സമയത്താണ് വിവാഹം, അതുകൊണ്ട് കരിയർ പോയി കിട്ടി, തിരികെ വന്നപ്പോൾ അമ്മ വേഷങ്ങളാണ് ലഭിച്ചത് 23 വയസിൽ അതിന്റെ ആവിശ്യം ഇല്ലന്ന് തോന്നിയപ്പോൾ അഭിനയം വിട്ടു എന്നും ഗായത്രി പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *