എന്റെ ആദ്യ സിനിമക്ക് മുമ്പ് മമ്മൂട്ടി സാറിന്റെ അനുഗ്രഹം വാങ്ങിക്കാൻ ആ വീട്ടിൽ പോയിരുന്നു ! ആ പെരുമാറ്റം എന്നെ ഞെട്ടിച്ചു ! ഗോകുൽ പറയുന്നു !

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും. ഇപ്പോൾ ഇവരുടെ മക്കളാണ് സിനിമ ലോകം അടക്കിവാഴുന്നത്. ഗോകുലും ദുൽഖറും സിനിമ രംഗത്തെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. ഗോകുൽ അച്ഛനോടൊപ്പം എത്തിയ ചിത്രം പാപ്പാൻ സൂപ്പർ ഹിറ്റായിരുന്നു. അഭിനയം കൊണ്ടും സ്വഭാവം കൊണ്ടും ഏവരെയും ഞെട്ടിച്ചിട്ടുള്ള ആളാണ് ഗോകുൽ, അടുത്തിടെ ഇറങ്ങിയ ചിത്രം പാപ്പാനിൽ അച്ഛനും മകനും ഒരുമിച്ച് അഭിനയിച്ചിരുന്നു. പാപ്പൻ ഇപ്പോഴും സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. അതുപോലെ അടുത്തിടെ റിലീസ് ചെയ്ത സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിലും ​ഗോകുലാണ് നായകനായി എത്തിയത്.

ഗോകുൽ ഏത് സിനിമ തുടങ്ങുന്നതിന് മുമ്പും തന്റെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാറുണ്ട്, അത്തരത്തിൽ തന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പ്  മമ്മൂട്ടിയെ കാണാൻ പോയതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ ഗോകുൽ,  തന്റെ 21 മത്തെ വയസിലാണ് ആദ്യ സിനിമ ചെയ്‌തത്‌, ആ ചിത്രത്തിന് മുമ്പ് താൻ മമ്മൂട്ടിയെ കാണാൻ പോയിരുന്നു എന്നും അപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണവുമാണ് ഗോകുൽ വ്യക്തമാക്കുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു.

ഞാൻ നേരത്തെ തന്നെ  അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞത് പ്രകാരം, എനിക്ക് അദ്ദേഹത്തെ കാണാൻ ഒരു പത്തോ പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്ന് കരുതി തന്നെയാണ് പോയത്. എന്നോട് അധികം സംസാരിക്കുമെന്ന് കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം അദ്ദേഹം എന്റെ അടുത്ത് സംസാരിച്ചു.

എനിക്ക് ഒപ്പം എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങനെ രണ്ടുപേരെയും അദ്ദേഹം ഭക്ഷണം കഴിക്കാനായി വിളിക്കുകയും, മമ്മൂക്ക തന്നെ എനിക്ക്  ആഹാരം  വിളമ്പി തരുകയും ചെയ്തു. സത്യത്തിൽ അതെല്ലാം സ്വപ്നാനുഭവം ആയിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാൻ നേരെ എന്റെ പിന്നിലുണ്ടായിരുന്നു സുഹൃത്തിന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചപ്പോൾ. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നായിരുന്നു അവനും പറഞ്ഞത്. എന്നെ സംബന്ധിച്ചും അതൊരു സ്വപ്‌നമായിരുന്നു” ഗോകുല്‍ സുരേഷ് പറയുന്നു.

ആദ്യമായി നമ്മളൊക്കെ ഒരു കോളേജിൽ ചേചേരുമ്പോൾ  അവിടുത്തെ പ്രിന്സിപ്പലിനോട് തോന്നുന്നത് പോലൊരു ബഹുമാനമാണ് എനിക്ക് മമ്മൂക്കയോടും ലാൽ സാറിനോടും അതുപോലെ എന്റെ സ്വന്തം അച്ഛനോടും തോന്നുന്നതെന്നും ഗോകുൽ പറയുന്നു, അവരൊക്കെ എല്ലാം കണ്ട് വന്നത് കൊണ്ട് നമ്മളെ പരമാവധി കംഫർട്ടബിൾ ആകിയിട്ടേ പെരുമാറു എന്നും ഗോകുൽ പറഞ്ഞു. അതുപോലെ തന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും മമ്മൂക്കയുടെ വീട്ടിൽ വരാനുള്ള സ്വാതന്ദ്ര്യം അദ്ദേഹവും ദുൽഖറും തന്നിട്ടുണ്ട് എന്നും ഗോകുൽ വളരെ സന്തോഷത്തോടെ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *