
പെട്ടെന്ന് ദേഷ്യപ്പെടുന്ന മമ്മൂട്ടി സാറിനെ പോലെയുള്ളവരുടെ മനസ് ശുദ്ധമായിരിക്കും.. പക്ഷെ മോഹൻലാൽ അങ്ങനെയല്ല കുടുംബക്കാർക്ക് പോലും ഒരു സഹായം പോലും ചെയ്യില്ല !
മോഹൻലാലിൻറെ പിതാവിന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥൻ പലപ്പോഴായി മോഹൻലാലിനെ വിമർശിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ, അച്ഛന്റെ കുടുംബത്തോട് അദ്ദേഹത്തിന് എന്തോ വിരോധം ഉള്ളതുപോലെയാണ്, മുമ്പ് എനിക്ക് തന്ന 13 ലക്ഷത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്നെ ഒരുപാട് പേര് എന്നെ വിമർശിച്ച് കമന്റുകൾ എഴുതി, നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ..
ഒരാളുടെ കൈയ്യിൽ പൈസയുണ്ടെന്ന്, കരുതി അത് നിങ്ങൾക്ക് തരണമെന്ന് നിർബന്ധം എന്താണ് എന്നിങ്ങനെയൊക്കെ കമന്റുകൾ വന്നിരുന്നു. എന്റെ സ്ഥലം വെച്ചിട്ടാണ് മോഹൻലാലിനോട് മുമ്പ് ഞാൻ പതിമൂന്ന് ലക്ഷം രൂപ ചോദിച്ചത്. ഞങ്ങളുടെ രണ്ടുപേരുടെയും സ്ഥലങ്ങൾ ചേർന്നാണ് കിടക്കുന്നത്. മാമ്പഴക്കാലത്തിന്റെ സമയത്ത് പുള്ളിയോട് ഞാൻ സംസാരിച്ചിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷെ പുള്ളി ഒന്നും ചെയ്തില്ല.
പക്ഷെ ലാലിൻറെ അച്ഛൻ വിശ്വനാഥൻ നായർ ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന ഒരു വലിയ മനുഷ്യനായിരുന്നു. ലോ സെക്രട്ടറിയായിരുന്ന സമയത്ത് എലന്തൂരിലുള്ള ആളുകൾക്ക് എന്തൊക്കെ സഹായം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തിരുന്നയാളാണ് മോഹൻലാലിന്റെ അച്ഛൻ. എന്നാൽ ഒരു ഇന്റർവ്യൂവിലും അച്ഛനെ കുറിച്ച് മോഹൻലാൽ എങ്ങും പരാമർശിച്ചിട്ടില്ല. ഒന്നര വർഷം മുമ്പ് സെക്രട്ടറിയേറ്റിൽ പോയപ്പോൾ പോലും വിശ്വനാഥൻ നായരുടെ അനിയന്റെ മകൻ എന്ന രീതിയിലാണ് എനിക്ക് ഒരു കാര്യം സാധിച്ച് എടുക്കാൻ പറ്റിയത്.

കാരണം എന്താണെന്ന് അറിയില്ല പക്ഷെ, പുള്ളിയുടെ അച്ഛന്റെ കുടുംബവുമായി ഒരു ബന്ധവും സൂക്ഷിക്കുന്ന ആളല്ല മോഹൻലാൽ, എന്റെ അച്ഛൻ മരിച്ചിട്ട് പോലും പുള്ളി വന്നില്ല. വേറെയും പലരും ഞങ്ങളുടെ കുടുംബത്തിലെ മരിച്ചു. പല കല്യാണങ്ങളും നടന്നു. പക്ഷെ ഒന്നിനും പുള്ളി വന്നില്ല. ബന്ധങ്ങൾക്ക് വില കൊടുക്കുന്നയാളല്ല. ബാലേട്ടനിൽ അച്ഛന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മക്കളെ സ്നേഹിക്കുന്നയാൾക്ക് അച്ഛന്റെ കുടുംബത്തിലെ ഒരാളുമായും യാതൊരു സഹകരണവുമില്ല. ഒരു കാര്യങ്ങൾക്കും വന്നിട്ടില്ല.
ഇനി അഥവാ, ഞങ്ങൾ ആരെങ്കിലും എന്തെങ്കിലും പണം ചോദിക്കുമെന്ന് പേടിച്ചിട്ടാണ് വരാത്തതെങ്കിൽ ആ സ്റ്റേജിലുള്ള ആരും ഞങ്ങളുടെ കുടുംബത്തിൽ ഇല്ല. ഉണ്ടെങ്കിൽ അത് ഞാനായിരിക്കും ചിലപ്പോൾ. പിന്നെ പുള്ളി അവോയ്ഡ് ചെയ്താലും വലിഞ്ഞ് കേറി ചെന്ന് പുള്ളിയെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന റിലേറ്റീവ്സുണ്ട്. അവർക്ക് അത് മതി. അച്ഛനെന്ന് പറയുന്ന സംഭവം എവിടേയും വന്നിട്ടില്ല. അച്ഛന്റെ കുടുംബത്തിൽ ഉള്ളവർ ഒരു കാര്യത്തിനും പുള്ളിയെ വിളിക്കാറില്ല, കാരണം വരാറില്ല, ആ എലന്തൂർകാർക്ക് ഇതെല്ലാം അറിയാം. നാട്ടുകാർ വിളിച്ചിട്ട് ഒരു ഫങ്ഷനും പുള്ളി വന്നില്ല. സിനിമയിൽ കാണിക്കുന്നതൊന്നും പുള്ളി ജീവിതത്തിൽ ചെയ്യാറില്ല. ഡ്യുവൽ പേഴ്സണാലിറ്റിയാണ് എന്നാണ് ബിജു ഗോപിനാഥൻ പറയുന്നത്.
Leave a Reply