നവ്യക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ! എന്റെ കുട്ടികൾക്ക് എന്ത് സന്തോഷമായെന്നോ ! വീഡിയോ പങ്കുവെച്ച് ഗോപിനാഥ്‌ മുതുകാട് ! കൈയ്യടി !

നമ്മൾ വിശ്വസിക്കുന്ന ഈശ്വരൻ ചിലപ്പോൾ മനുഷ്യരുടെ രൂപത്തിൽ എത്താറുണ്ട് എന്നൊക്കെ കേട്ട് കേൾവി ഉണ്ട്. എന്നാൽ അത് സത്യമാണോ എന്ന് തോന്നിപ്പിച്ച മനുഷ്യനാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്റെ തിരക്ക് പിടിച്ച മാജിക്ക് ജീവിത യാത്രക്ക് ഇടയിൽ  ഒരിക്കൽ ഭിന്ന ശേഷിക്കാരായ കുട്ടികളെ കാണാൻ ഇടയായി. അങ്ങനെ ആ കുട്ടികളുടെ അവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ടി ഒരു സ്‌കൂൾ തുടങ്ങുകയും ശേഷം അത് ഇപ്പോൾ നൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ഡിഫറൻറ് ആർട്സ് അക്കാദമി ആയി മാറി.  കൂടാതെ അദ്ദേഹം ഇവർക്ക് വേണ്ടി മറ്റു ഒരുപാട് പദ്ധതികൾ ആലോചിച്ച് വരികയാണ്, സർക്കാരും ലോകത്തിന്റെ ബാലഭാഗത്തുള്ള നല്ല മനസുള്ള ആളുകളും നൽകുന്ന സംഭാവനകളാണ് ഈ സ്‌കൂളിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഈ സ്ഥാപനം നടത്തുന്നതിനായി അദ്ദേഹം തന്റെ സമ്പാദ്യം മുഴുവൻ ചിലവാക്കി, വീട് വിറ്റു.. വീടുകളിൽ ഇത്തരം കുഞ്ഞിങ്ങൾ ഭാരമായി കാണുന്ന ഇടങ്ങളിൽ നിന്നും അദ്ദേഹം അവരെ തന്റെ അരികിലേക്ക് എത്തിച്ചു. ആ കുഞ്ഞുങ്ങളില് കഴിവുകൾ കണ്ടെത്തി അദ്ദേഹം അവർക്ക് പുതു ജീവിതം നൽകി. അവരുടെ സന്തോഷത്തിനായി അദ്ദേഹം എന്തും ചെയ്യാൻ തയ്യാറാണ്. ഇന്ന് ഒരുപാട് പേര് ആ കുഞ്ഞുങ്ങൾക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് അദ്ദേഹം അവരെ നോക്കുന്നത്.

ഇപ്പോഴിതാ നടി നവ്യ നായരും സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും തന്റെ കുഞ്ഞുങ്ങളെ കാണാൻ എത്തിയ സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. എന്റെ കുഞ്ഞുങ്ങൾക്ക് എന്ത് സന്തോഷമായെന്നോ.. നവ്യ നായർക്ക് ഒരുപാട് നന്ദി, സന്തോഷ് സാറിന്റെ സാമീപ്യം ഞങ്ങൾക്കെത്ര സന്തോഷം ഉണ്ടാക്കിയെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല. മറക്കാൻ  കഴിയില്ല ആ ദിനം.. എന്നും കുട്ടികൾ സന്തോഷത്തോടെ നവ്യക്ക് പാട്ട് പാടി കൊടുക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്.

ആ കുഞ്ഞുങ്ങൾക്ക് വേണ്ടി തന്റെ പ്രൊഫെഷണൽ മാജിക്ക് നിർത്തുകയും ചെയ്തിരുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മാറ്റിവെയ്‌ക്കുമെന്നും, ഒരുപാട് കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്യാനുണ്ട് എന്നും കഴിഞ്ഞ  45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിച്ചു വന്ന അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിനെ വാക്കുകൾ ഇന്ന് ഒരുപാട് പേർക്ക് പ്രചോദനമാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *