പൊതുവഴിയില്‍ പോസ്റ്റര്‍ വെക്കുന്നതിന് സമമാണ് അത് ! ചിലര്‍ കാര്‍ക്കിച്ച് തുപ്പും ! പക്ഷെ അതേ പോസ്റ്റര്‍ എന്റെ വീട്ടില്‍ ഞാന്‍ ഫ്രെയിം ചെയ്ത് വെക്കും ! ഗോപി സുന്ദർ പ്രതികരിക്കുന്നു !

ഗോപി സുന്ദറും അമൃതയും ഇപ്പോഴും മലയാളികളുടെ ചർച്ചാ  വിഷയം തന്നെയാണ്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് സമൂഹത്തോട് പറഞ്ഞത് മുതൽ, ഇരുവരും നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷെ ഇതൊന്നും കാര്യമാകാത്ത അവർ ഇരുവരും അവരുടെ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരണമാവുമായി ഗോപി സുന്ദർ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

സമൂഹ മാധ്യമങ്ങൾ  ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമാണ്. അതിപ്പോൾ നമ്മൾ  പൊതുവഴിയില്‍ ഒരു  പോസ്റ്റര്‍  വെക്കുന്നതിന് സമമാണ്. ചിലര്‍ അതിൽ കാര്‍ക്കിച്ച് തുപ്പും. ചില  പട്ടികള്‍ അതിൽ  മുള്ളും, ചിലപ്പോള്‍ അത്  കീറി കളയും… അങ്ങനെയെല്ലാം സംഭവിച്ചേക്കാം. പക്ഷെ അതേ പോസ്റ്റര്‍ എന്റെ വീട്ടില്‍ ഞാന്‍ ഫ്രെയിം ചെയ്ത് വെച്ചശേഷം… എന്തെങ്കിലും ഒരുത്തൻ കോളിങ് ബെല്ലടിച്ച്  വീട്ടില്‍ കയറി വന്ന് അത്  കല്ലെറിഞ്ഞ് തകര്‍ക്കാന്‍ നോക്കിയാന്‍ ഞാന്‍ അയാളെ കത്തിക്കും. ‘തെരുവ് പട്ടികള്‍ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതാണ് വ്യത്യാസം. ഞാന്‍ അങ്ങനെ മാത്രമെ ഇത്തരം പ്രവൃത്തികളെ കാണുന്നുള്ളൂ’ ഗോപി സുന്ദര്‍ പറയുന്നു.

അതുപോലെ വിമർശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന് ഗോ,പി സുന്ദർ ഇതിനുമുമ്പ് പറഞ്ഞിരുന്നത്… എന്റെ വീടിനൊരു ഞാനൊരു മതിൽ കെട്ടിയിട്ടുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി കഴിക്കും. മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാന്‍ സുഖമായി കഴിയും.

അതുപക്ഷേ അതും കഴിഞ്ഞ് എന്തെങ്കിലും ഒരുത്തൻ  എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്. ഒന്നുകില്‍ അവരെ വിട്ട് കടിപ്പിക്കും. ജീവന്‍ രക്ഷയ്ക്കായി ഞാന്‍ കൈയ്യില്‍ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും. സെല്‍ഫ് ഡിഫന്‍സ് എടുത്ത് ഞാന്‍ കൊല്ലും. എന്നെ അക്രമിക്കാന്‍ വന്നവനെ ആത്മരക്ഷാര്‍ത്ഥം എനിക്ക് കൊല്ലാം. വീട്ടിനകത്ത് കയറിയാല്‍ ഞാന്‍ തട്ടിക്കളയും എന്നും അദ്ദേഹം പറയുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *