വാഗ്ദാനങ്ങള്‍ ഇല്ല, പീഡനകഥകള്‍ ഇല്ല, പരാതികള്‍ ഇല്ല ! അസൂയ പെടല്ലേ ! ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റുകൾക്ക് കമന്റുകളുമായി ആരാധകർ !

മലയാള സംഗീത ലോകത്ത് ഒരുപിടി മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് ഗോപി സുന്ദർ, ഒരു സമയത്ത് തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം തെന്നിന്ത്യൻ സിനിമ ലോകത്ത് ഇതിനോടകം തന്റെ സാനിധ്യം ഉറപ്പിച്ചു കഴിഞ്ഞു, കരിയറിൽ അദ്ദേഹം ഉയർച്ചകൾ നേടുമ്പോഴും വ്യക്തി ജീവിതത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അദ്ദേഹം ഇപ്പോൾ ഏത് പെൺകുട്ടികൾക്ക് ഒപ്പം ചിത്രം പങ്കുവെച്ചാലും അത് വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു, സുഹൃത്തായ ഷിനു പ്രേമിനൊപ്പമുള്ള ചിത്രമായിരുന്നു അത്, ഈ ചിത്രവും അതിനൊപ്പം ഷിനു പങ്കുവച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിങ്ങളുടെ കുറവുകളെ അവഗണിച്ച് നിങ്ങളുടെ കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്ന അര്‍ത്ഥം വരുന്ന വാക്കുകളാണ് ഷിനു പങ്കുവച്ചിരിക്കുന്നത്.

എന്നത്തേയും പോലെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഏറെ കമന്റുകൾ വന്നിരുന്നു, എന്റെ ഗോപി അണ്ണാ, ഇത്രയും സ്പീഡില്‍ ഞാന്‍ ഒക്കെ ഷര്‍ട്ട് പോലും മാറിയിട്ടില്ല. അണ്ണന്റെ ടൈം ബെസ്റ്റ് ടൈം, അണ്ണന്റെ നാള്‍ ഒന്ന് പറയാമോ, ശത്രുദോഷം സംഹാരം പൂജ ചെയാന്‍ ആണ്. കേരളം ഒരു യൂറോപ് പോലെ ആക്കുകയാണ് അണ്ണന്‍, ഈ സിനിമക്കാറൊക്കെ അണ്ണനെ കണ്ട് പഠിക്കണം. വാഗ്ദാനങ്ങള്‍ ഇല്ല . പീഡനകഥകള്‍ ഇല്ല . പരാതികള്‍ ഇല്ല. അസൂയ പെടല്ലേ മാന്യ മഹാ ജനങ്ങളെ അണ്ണന്‍ ആറാടട്ടെ, ജീവിതം ഒന്നേ ഉള്ളൂ പൊളികട്ടെ. നീ ശക്തന്‍ ആണ്….ഏറ്റവും മികച്ചവന്‍, ഗോപി കുട്ടാ അടിച്ചു കേറി വാ മോനെ.. എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ..

ഇത് കൂടാതെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മയോനിക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തത്. ഔര്‍ ഹാപ്പി സ്‌പേസ് എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പങ്കുവെച്ചത്. പ്രിയ നായര്‍ എന്ന മയോമിക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം നേരത്തെയും പങ്കുവെച്ചിരുന്നു. മയോമിയും ഗോപിയെക്കുറിച്ച് വാചാലയായി എത്താറുണ്ട്. മയോനിക്കൊപ്പമുള്ളൊരു ഫോട്ടോ പങ്കുവെച്ച് എന്റെ എക്കാലത്തെയും മികച്ച ജന്മദിനമെന്നായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഗോപി കുറിച്ചത്. ഞാന്‍ പുതിയതായി പരിചയപ്പെടുത്തുന്ന ഗായിക മയോനി എന്ന് പറഞ്ഞും ഗോപി സുന്ദര്‍ പോസ്റ്റ് പങ്കിട്ടിരുന്നു. ഗായിക കൂടിയാണ് മയോനി.

തന്നെ വിമര്ശിക്കുന്നവരോട് അദ്ദേഹം എപ്പോഴും പറയാറുള്ളത്, ഇത് എന്റെ ജീവിതമാണ്, അത് ഞാൻ ഇഷ്ടമുള്ളതുപോലെ ജീവിക്കും, ഇന്നില്‍ ജീവിക്കുന്ന ആളാണ് ഞാന്‍. എന്നെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ലോകം, എന്റെ നിയമങ്ങള്‍, അത്രേയുള്ളൂ എനിക്ക്. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ഇവിടെ വരെ എത്തിയതാണ്. അത്ര പെട്ടെന്നൊന്നും തളരുന്ന ആളല്ല ഞാന്‍ എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *