ആരാധകർ തിരക്കിയ ആളെ പരിചയപ്പെടുത്തി ഗോപിക !! ഞെട്ടലോടെ ആരാധകർ !
സ്വാന്തനം സീരിയൽ ഇന്ന് കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടമുള്ള പരമ്പരകളിൽ ഒന്നാണ്, അതിന് പ്രധാന കാരണം അതിലെ അഭിനേതാക്കൾ തന്നെയാണ്, സ്വാന്തനത്തിൽ മികച്ച കഥാപാത്രം ചെയ്യൂന്ന ശിവനും അഞ്ജലിയും ഇന്ന് ആരധകരുടെ പ്രിയ്യപ്പെട്ടവരാണ്, അഞ്ജലിയായി എത്തിയത് നമ്മൾക്ക് ഏവർക്കും പരിചിതയായ ഗോപികയാണ്… ബാലതാരങ്ങളായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഗോപികയും അനിയത്തി കീർത്തനയും ഇതിനോടകം മലയാളികൾക്ക് വളരെ സുപരിചിതനാണ്. ഗോപിക ഇപ്പോൾ മിനിസ്‌ക്രീനിലെ തിരക്കുള്ള നായികയാണ്. വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്തനം, പുതുമയുള്ള കഥയും കഥാപാത്രങ്ങളും സീരിയലിന്റെ മികവ് കൂട്ടുന്നു…..
ലാലേട്ടന്റെ ഹിറ്റ് ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മക്കളായി എത്തിയിരുന്നത് ഈ സഹോദരിമാർ ആയിരുന്നു.. അതുമാത്രമല്ല നമ്മൾ കണ്ട് വിജയിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൂപ്പർ താരങ്ങളുടെ മക്കളായും ഇവർ അഭിനയിച്ചിരുന്നു… മമ്മട്ടിയുടെ വേഷം ദിലീപിന്റെ സദാനന്ദന്റെ സമയം പിന്നീട് സീത കല്യാണം, പാഠം ഒന്ന് ഒരു വിലാപം, ബിജു മേനോൻ ചിത്രം ശിവം അങ്ങനെ നീളുന്നു, ഗോപികയുടെ ആദ്യ ചിത്രം ശിവമായിരുന്നു, പക്ഷെ ഇത് അനിയത്തി കീർത്തനക്ക് ലഭിച്ച അവസരമായിരുന്നു, ബിജു മേനോന്‍ പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു പറഞ്ഞത്. ഞാന്‍ പോവില്ല. ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീര്‍ത്തന. അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചത്.
ഗോപിക ഇന്നൊരു ആയുർവേദ ഡോക്ടറാണ്, അനിയത്തി കീർത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. കബനി ആയിരുന്നു ഗോപികയുടെ ആദ്യ സീരിയൽ അതിനുശേഷമാണ് സ്വാന്തനത്തിൽ എത്തിയത്, ഇപ്പോൾ താരത്തിന് നിരവധി ആരധകരും, ഫാൻസ് ഗ്രുപ്പുകളും ഉണ്ട്.. സോഷ്യൽ മീഡിയിൽ വളരെ സജീവമായ ഗോപിക പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്, അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ ശ്യം എന്നൊരാൾ മിക്കവാറും ഉണ്ടാകാറുണ്ട്, കഴിഞ്ഞ ദിവസം ശ്യാം ഗോപികയുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു അതിൽ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നുനില്ലയെന്നായിരുന്നു ആ ചിത്രത്തിന് ശ്യാം നൽകിയ അടിക്കുറിപ്പ് …
ഈ ചിത്രവും കുറിപ്പും കണ്ടതോടെ ഇതാ ആരാണെന്നു അറിയാനുള്ള ആരാധകരുടെ ആകാംഷ വളരെ കൂടുതലായി, അവർ ഗോപികയോടുതന്നെ ഇത് ആരാണെന്നു തിരക്കുകയും താരം അതിനുള്ള മറുപടി നൽകുകയും ചെയ്തിരുന്നു, ശ്യാം തന്റെ മൂത്ത സഹോദരൻ ബിഗ് ബ്രദർ ആണെന്നാണ് ഒരു ചിത്രത്തോടൊപ്പം ഗോപിക പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഇന്ന് ഗോപികയും അനിയത്തിയും മലയാളികൾക്ക് ഏറെ പ്രിയ്യങ്കരരായി മാറിക്കഴിഞ്ഞു.. ടിക് ടോക്കിലും ഇവരുടെ വീഡിയോകൾ ട്രെൻഡായിരുന്നു.മികച്ച കഥാപാത്രങ്ങൾ സിനിമയിൽ നിന്നും കിട്ടിയാൽ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. മിനിസ്‌ക്രീനിൽ സ്വാന്തനം ഇപ്പോൾ റേറ്റിംഗിൽ ഒന്നമതാണ്…
Leave a Reply