ഗോവിന്ദ് പദ്മസൂര്യ വിവാഹിതനായോ?! ചിത്രങ്ങൾ പുറത്ത് !!!
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ അവതാരകനും നടനുമാണ് ഗോവിന്ദ് പദ്മ സൂര്യ എന്ന ജി പി.. സിനിമയിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയ താരം വളരെ പെട്ടന്നാണ് മികച്ച കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയത്.. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഇപ്പോൾ സജീവമാണ് ജി പി.. അല്ലു അർജുൻ വിജയ ചിത്രമായ അല വൈകുണ്ഡപുരലു എന്ന ചിത്രത്തിൽ ജി പി ചെയ്ത് വേഷം വളരെ ശ്രദ്ധേയമായിരുന്നു… ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ താരം പിന്നീട് നിരവധി ചാനലുകളിലും സ്റ്റേജ് ഷോ കളിലുമൊക്കെ അവതാരകനായി എത്തി. അന്ന് മുതല്‍ പെണ്‍കുട്ടികളുടെ സ്വപ്ന നായകൻ ആയി മാറുകയായിരിക്കുന്ന ജി പി…. ഇപ്പോൾ സീ കേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവിന്റെ വേഷത്തിലാണ്. ജിപിയ്‌ക്കൊപ്പം ദിവ്യയാണ് മറ്റൊരു വിധി കര്‍ത്താവ്.
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഇവരുടെ വിവാഹ വാർത്തയാണ് ചർച്ച വിഷയം, അതിനു കാരണം ഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങയിൽ വൈറലായി മാറിയത്.. ഇതിന്റെ പിന്നിലെ കാര്യം എന്താണെന്നു ഇതുവരെ പുറത്തുവന്നിട്ടില്ല യെങ്കിലും ഇവർ പ്രണയത്തിലായിരുന്നു എന്നും രഹസ്യമായി ഇവർ വിവാഹിതർ ആയെന്നുമാണ് സൈബർ ലോകത്ത് ചൂടുപിടിക്കുന്നു വാർത്തകൾ…. ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തില്‍ കേരള സാരിയിലാണ് ദിവ്യയുള്ളത്. കൂടാതെ ഇരുവരും തുളസിമാലയും അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോകൂടി കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇവർ വിവാഹം കഴിച്ചു എന്ന് തന്നെയാണ് ആരാധകർ ഉറപ്പിച്ചുപറയുന്നത്….
എന്നാൽ ഇരുവരുടെയും അടൂർത്ത സുഹൃത്തുക്കൾ ആയ ജീവയും അപർണയും ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ട ഒന്നതുതന്നെയാണ്… ഇതിനും മുമ്പും ജി പിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പല വിധ ഗോസിപ്പുകളും വന്നിരുന്നു… നടി പ്രിയ മണിയുമായി പ്രായത്തിലാണ് എന്ന വാർത്തകൾ ഇതിനുമുമ്പ് പാപ്പരാസികൾ ഏറ്റുപിടിച്ചിരുന്നു.. ഇപ്പോൾ ഈ ചിത്രത്തിന്റെ പിന്നിലെ കഥയും ഇപ്പോൾ ജിപി തുറന്ന് പറഞ്ഞിരിക്കുകയാണ് കേരളത്തില്‍ അടുത്തിടെ സമൂഹ മാധ്യമങ്ങൾ വഴി വൈറലായ ദമ്ബതിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സീ കേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസിസിന്റെ ഗ്രാന്‍ഡ് ഫിനാലെ തുടങ്ങാൻ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഞായറാഴ്ച നടക്കുന്ന പരിപാടിയിലേക്ക് വേണ്ടിയുള്ള ഷൂട്ടിനിടയിലുള്ള ഒരു ചിത്രമാണ് ഇതെന്നും.. തന്റെ വിവാഹ വാർത്ത താൻ തന്നെ എല്ലാവരെയും അറിയിച്ചുകൊള്ളാമെന്നും ജിപി പറയുന്നു…
വ്യക്തി ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും. അടുത്തിടെ ഇരുവരും ജീവയ്ക്കും അപര്‍ണയ്ക്കുമൊപ്പം നടത്തിയ യാത്രകളും ഏറെ ശ്രദ്ധനേടിയിരുന്നു…
Leave a Reply