ഓർമയായ അതുല്യ പ്രതിഭ ! ഹനീഫക്കയുടെ കുഞ്ഞ് മക്കൾ ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ ! ആപത്ത് സമയത്ത് സഹായിച്ചവരെ കുറിച്ച് ഫസീല പറയുന്നു !!
നമ്മൾ മലയാള സിനിമ ആരാധകർക്ക് വളരെ പ്രിയങ്കരനായ അഭിനേതാവാണ് കൊച്ചിൻ ഹനീഫ. ഒരിക്കലൂം വിശ്വസിക്കാൻ കഴിയാത്ത ഒരു വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്, ഹനീഫ കരള്‍ രോഗത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. അതുല്യ പ്രതിഭയുടെ വിയോഗത്തിൽ സിനിമ ലോകവും ആരധകരും രുപോലെ വേദനിച്ചിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി വേദികളിലൂടെയാണ് നടന്റെ കരിയർ തുടങ്ങുന്നത്. 300 ലധികം സിനിമകളിലാണ് അദ്ദേഹം ഒരുമിച്ച് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം വാത്സല്യം സംവിധാനം ചെയ്‌തത് ഹനീഫയാണ്. കൂടാതെ അദ്ദേഹത്തിന്റെ സംവിധാനത്തിൽ 20 ലതികം സിനിമകളാണ് പുറത്തിറങ്ങിയത്. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ആളാണ് കൊച്ചിൻ ഹനീഫ. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കാനായും അദ്ദേഹം മുന്നിലുണ്ടാവാറുണ്ട്. സ്വന്തം ബുദ്ധിമുട്ട് മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയത്.
ഇരട്ടക്കുട്ടികളാണ് അദ്ദേഹത്തിന്. കുഞ്ഞുമക്കള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ കുടുംബ ചിത്രം കാണുമ്പോള്‍ അറിയാതെയാണെങ്കിലും മലയാളികളുടെ കണ്ണ് നിറയാറുണ്ട്. അദ്ദേഹം വിട വാങ്ങുമ്പോൾ അവർ വളരെ കുഞ്ഞ് മക്കൾ ആയിരുന്നു. ഇന്ന് അവർ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. ഫാസില എന്നാണ് ഹനീഫയ്ക്കയുടെ ഭാര്യയുടെ പേര്. സഫയും മര്‍വയുമാണ് മക്കള്‍. അദ്ദേഹത്തിന്റെ വേർപാടിൽ ആ കുടുംബം എല്ലാ അർഥത്തിലും തകർന്ന് പോയിരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ട് മനസറിഞ്ഞ് സഹായിക്കുന്നവർക്ക് സമ്പാദ്യം കുറവായിരിക്കും.
അത്തരത്തിൽ ഒരാളായിരുന്നു ഹഫീഫക്കയും, അതുകൊണ്ടുതന്നെ ആ കുഞ്ഞ് മക്കളെയും കൊണ്ട് ആ കുടുംബം ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിരുന്നു. ആ സമയത്ത് അവർക്ക് സഹായമായത് നടൻ ദിലീപാണ്. കൂടാതെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള തുക താര സംഘടനയായ അമ്മയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സാമ്പത്തിക സഹായം മാത്രമല്ല ദിലീപ് ഞങ്ങൾക്ക് ചെയ്യുന്നത്, മറ്റ് എന്ത് പ്രശ്നം ഉണ്ടായാലും അദ്ദേഹം ഓടി എത്താറുണ്ട്, കൂടാതെ സഹോദരൻ ഫിറോസിന്റെ സഹായവും ഞങ്ങൾക്ക് ഉണ്ട്. എന്നും ഫാസില പറയുന്നു.
പിന്നെ ഇപ്പോൾ വാടക വീട്ടിലാണ് താമസം അത് വാസ്തു സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ വാടക വീട്ടിലേക്ക് മാറിയത്. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം. അതുകൊണ്ടു കൂടിയാണ് താൻ വാടക വീട്ടിൽ താമസിക്കുന്നതെന്നും ഫാസില പറയുന്നു. അദ്ദേഹം ഞങ്ങളെ വിട്ട് പോയിട്ട് പതിനൊന്ന് വർഷം ആകുന്നു. ഏതോ ഒരു ലൊക്കേഷനില്‍ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് മനസ്സ് പറയുന്നത്. കുട്ടികള്‍ വാപ്പച്ചിയുടെ ഒരു സംഭാഷണമെങ്കിലും കേള്‍ക്കാത്ത, അത് കേട്ട് ചിരിക്കാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. കലാകാരന്മാര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണത് ഫസീല പറയുന്നു….
Leave a Reply