പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?..അതും ഒരു ജനാധിപത്യരാജ്യത്തിൽ….! പരിഹസിച്ച് ഹരീഷ് പേരടി !

തെന്നിന്ത്യൻ സിനിമാരംഗത്തും നാടക രംഗത്തും ഏറെ തിളങ്ങി നിൽക്കുന്ന നടനാണ് ഹരീഷ് പേരടി, അതുപോലെ പൊതുകാര്യങ്ങളിൽ തന്റെ തുറന്ന അഭിപ്രായങ്ങൾ പറയുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ, സാംസ്കാരിക മുഖാമുഖത്തിൽ നിയന്ത്രണം വിട്ട് രോക്ഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ ആ‌ർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി ദേഷ്യത്തോടെ ചോദിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പരിഹസിച്ച് ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ,  പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?..അതും ഒരു ജനാധിപത്യരാജ്യത്തിൽ…. രാജ സഭകളിൽ രാജാവിനെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുകയെന്നത് നിങ്ങൾ കവികളുടെ ഉത്തരവാദിത്വമാണെന്ന് അറിയാതെയാണോ ഇത്തരം രാജസഭകളിൽ വന്നിരിക്കുന്നത്… കഷ്ടം.. പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ, ഈണം മറന്നു പോയി, അവൻ പാടാൻ മറന്നു പോയി… എന്നായിരുന്നു ഹരീഷ് കുറിച്ചത്.

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംഭവിച്ചത് ഇങ്ങനെ, സാംസ്കാരിക മുഖാമുഖത്തിൽ കെ ആ‌ർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ആശങ്കയാണ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. ‘നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് 10 വർഷമായി, കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ’ എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിച്ചത്.

ഷിബു ചക്രവർത്തിയുടെ ഈ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ മറുപടി പറഞ്ഞു. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. പിന്നാലെ അഭിപ്രായം അവസരം തന്നാൽ എന്തും പറയാമോ. എന്നായിരുന്നു മുഖ്യമന്ത്രി രോഷത്തോടെ ഷിബു ചക്രവ‍ർത്തിയോട് ചോദിച്ചത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മികച്ച നിലയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഇത് ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്, പലരും മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചും രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *