സുധീഷിന്റെ അവാർഡിന് പിന്നിലും അങ്ങനെയൊരു സാന്നിധ്യമുണ്ട് ! ഇനിയെങ്കിലും പുച്ഛിക്കാതെ ബഹുമാനത്തോടെ പരി​ഗണിച്ചാൽ നല്ലത്!

മലയാള സിനിമ ചരിത്രത്തിൽ അവാർഡുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. എല്ലാവരും നടന്മാർ നടിമാർ എന്ന് നമ്മൾ പറയുന്നുണ്ട് എങ്കിലും പണത്തിനും പ്രശസ്തിക്കും വേണ്ടി അഭിനയിക്കുന്നവരുണ്ട് അതുപോലെ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസം സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ നടൻ സുധീഷിന്റെ അവാർഡാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, കാരണം 34 വർഷങ്ങൾ അദ്ദേഹം സിനിമ രംഗത്ത് സജീവമായിരുന്നു എങ്കിലും ആദ്യമായാണ് ഒരു അംഗീകാരം തേടിയെത്തുന്നത്.

ഇപ്പോൾ സിനിമ രംഗത്ത് വളരെ സജീവമായ നടനാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും വളരെ സജീവമായ നടൻ പല കാര്യങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളാണ്. അത്തരത്തിൽ നടന്റെ പല തുറന്ന് പറച്ചിലും സിനിമ രംഗത്ത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അത്തരത്തിൽ ഇപ്പോൾ നടൻ പങ്കുവെച്ച ഒരു കുറിപ്പ് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയായിരുന്നു സുധീഷിന് പുരസ്‌കാരം ലഭിച്ചത്. സുധീഷിന് മാത്രമല്ല ദിലീപിന് 2011 ല്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അതിന് പിന്നിലുമൊരു നാടകക്കാരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു.

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന പേരിൽ  ദിലീപ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി എന്ന സിനിമ വേണ്ടി വന്നു. അതുപോലെ  34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ എ ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ ആണ്.

 

അതുകൊണ്ടു തന്നെ എന്റെ പ്രിയപെട്ട സിനിമ താരങ്ങളെ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇനിയെങ്കിലും ഒരു നാടകക്കാരൻ സിനിമ മോഹവുമായി  നിങ്ങളോട് കഥ പറയാൻ വരുമ്പോൾ നിങ്ങൾക്ക് നാടകത്തോടുള്ള അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്.  നാടകക്കാരന്റെ രചനാരീതി എന്നാൽ അത് കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല. മറിച്ച് അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും. നാടകസലാം എന്നുമായിരുന്നു ഹരീഷ് പേരടി കുറിച്ചത്.

നടന്റെ പോസ്റ്റിന് വളരെ പോസിറ്റിവ് ആയിട്ടുള്ള കമന്റുകളാണ് ലഭിക്കുന്നത്. നിങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. ഏത് കാര്യവും ആരുടെയും മുഖം നോക്കാതെ വിളിച്ചു പറയാനുള്ള ആ ആണത്തവും. കേൾക്കേണ്ടവർ കേൾക്കട്ടെ ഇതെല്ലാം. ഓരോ നാടകകാരനെയും ഓർത്ത് അഭിമാനിക്കുന്നു. ചങ്കുറപ്പുള്ള നാടകക്കാരനേ ഇത്രയും വിശാലമായി മറ്റ് നാടകക്കാരെക്കൂടി കാണാൻ സാധിക്കൂ. ഈ പോസ്റ്റിനേക്കാൾ മഹനീയമായി തോന്നിയത് അത് വിളിച്ചുപറയാനുള്ള ആർജ്ജവത്തെയാണ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന്ലഭിക്കുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *