മുകേഷ് വിഷയത്തിൽ “ഇറങ്ങി പോടാ”, എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..! കുറിപ്പ് ശ്രദ്ധ നേടുന്നു !
മലയാള സിനിമ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് നിരവധി സിനിമാ താരങ്ങൾ ഇപ്പോൾ ഗുരുതര ആരോപണങ്ങൾ നേരിടുകയാണ്. അതിൽ നടൻ ഒരാളായ നടനും എം എൽ എ കൂടിയായ മുകേഷ് എൽ എൽ എ സ്ഥാനം ഒഴിയണം എന്ന പ്രതിഷേധം കണക്കുകയാണ്, എന്നാൽ മുകേഷ് സ്ഥാനം ഒഴിയേണ്ട എന്ന നിലപാടാണ് പാർട്ടിക്ക് ഉള്ളത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
വാക്കുകൾ ഇങ്ങനെ, മുകേഷ് വിഷയത്തിൽ “ഇറങ്ങി പോടാ”.. എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം. ഇതായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. അതേസമയം നേരത്തെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. വേട്ടക്കാരുടെ തലകൾ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ ഹരീഷ് പേരടി, പണ്ട് നടൻ തിലകൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ് റിപ്പോർട്ടെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി..
എന്നാൽ അതേസമയം നടൻ മോഹൻലാലിൻറെ ഇന്നത്തെ പ്രതികരണം വീണ്ടും വലിയ വിമർശനങ്ങൾക്ക് കാരണമാകുകയാണ്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. ഞാൻ നാട്ടിൽ ഇല്ലായിരുന്നു. എല്ലാവരും കൂടി മലയാള സിനിമ വ്യസായത്തെ നശിപ്പിക്കരുതെന്നും മോഹൻലാൽ പറയുന്നു.
Leave a Reply