
ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന ടിപി ! രമയ്ക്ക് ഒപ്പമെന്ന് ഹരീഷ് പേരടി !
മലയാള സിനിമ രംഗത്തും നാടക മേഖലയിലും തന്റെ കഴിവ് തെളിയിച്ച നടൻ ഹരീഷ് പേരടി ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ ഒരു തിരക്കേറിയ ഒരു താരമാണ്, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ മുഖം നോക്കാതെ തന്റെ അഭിപ്രായം ഉറക്കെ പറയാറുള്ള ആളുകൂടിയാണ് ഹരീഷ്, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും രണ്ട് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, ‘ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന ടിപി” എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിർത്തെഴുന്നേൽക്കുന്ന സഖാവ് എന്നും ടി.പി ചന്ദ്രശേഖരനെ ഹരീഷ് വിശേഷിപ്പിച്ചു. അതുപോലെ കഴിഞ്ഞ ദിവസം നടൻ ജോയ് മാത്യുവും ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു, ജോയ് മാത്യു കെ കെ രമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിച്ചത്. ആ വാക്കുകൾ ഇങ്ങനെ, പോരാളികൾക്കൊപ്പം നിൽക്കുക എന്നത്.. എനിക്ക് ആവേശമാണ്.. പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടിൽ പ്രത്യേകിച്ചും.. എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കി ശിക്ഷാവിധി കടുപ്പിച്ചു. ഒൻപത് കുറ്റവാളികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി അവരെ കോടതിയിൽ ഹാജരാകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവച്ചു. അതുപോലെ ഈ കേസിൽ ഹൈക്കോടതി കുറ്റാക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ ഇന്ന് കീഴടങ്ങിയിരുന്നു. സിപിഎം നേതാക്കളായ പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബുവുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് മാറാട് പ്രത്യേക കോടതിയില്‍ ഹാജരായത്.
Leave a Reply