രാജ്യത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ഇനിയും നികുതിയടക്കും.. ! നിങ്ങൾ യാത്ര തുടരുക ! വിമർശിച്ച് ഹരീഷ് പേരടി !

അടുത്തിടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒന്നാണ് കേരള സർക്കാരിന്റെ നവ കേരള യാത്രയും അതിനായി വാങ്ങിയ ബസും. ഇപ്പോഴിതാ നവകേരള യാത്ര അവസാനിച്ചതോടെ ബസ് ഇനി എന്ത് ചെയ്യുമെന്ന വലിയ ചർച്ചകൾക്ക് ശേഷം ബസ് ആദ്യം പ്രദർശനത്തിന് വെച്ച ശേഷം പിന്നെ അത് പ്രൈവറ്റ് ആവിശ്യങ്ങൾക്ക് വിട്ടുനൽകാൻ സർക്കാർ തീരുമാനം, വിവാഹം വിനോദം തീർത്ഥാടനം എന്നിങ്ങനെ ഉള്ള ആവിശ്യങ്ങൾക്ക് പൊതുജങ്ങൾക്ക് പണം നൽകി ഉപയിഗിക്കാവുന്നതാണ് എന്നാണ് സർക്കാർ തീരുമാനം.

ഇപ്പോഴിതാ ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് പേരടി. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. നവകേരളയാത്ര വിജയമാണെങ്കിൽ ശരിക്കും തിരിച്ചല്ലേ ചെയ്യേണ്ടത്..നമ്മുടെ നികുതിപണംകൊണ്ട് കോടികൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്രിയേറ്റ് വിവാഹത്തിനും വിനോദത്തിനും നാടകത്തിനും സിനിമക്കും രാഷ്ട്രിയ മ്യൂസിയമാക്കി കാഴ്ച്ചകൾ കാണാനും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത് ഖജനാവിൽ പണം നിറച്ച്..

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമായി രണ്ട് ബസ്സുകൾ ഉണ്ടാക്കി എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും എന്നും യാത്ര ചെയ്ത് അവിടെയുള്ള ഏതെങ്കിലും ആൽത്തറയിലോ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലോ ഇരുന്ന് നിയമസഭാസമ്മേളനം നടത്തിയാൽപോരെ.. ഒരു സ്വപ്ന തെരുവ് നിയമസഭ..  ഈ പറഞ്ഞത് തെറ്റാണെങ്കിൽ ശക്തമായൊരു ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് ആ ജനാധിപത്യസംവിധാനത്തെ തുരങ്കം വെക്കുന്നരീതിയിൽ ജനങ്ങളുടെ കണ്ണിൽ കപടപുരോഗമന പൊടിവിതറാൻ പിന്നെയെന്തിനായിരുന്നു ഇങ്ങിനെ ഒരു കോമാളിയാത്ര.. രാജ്യത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ഇനിയും നികുതിയടക്കും..നിങ്ങൾ യാത്ര തുടരുക. നവകേരളസലാം

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *