മമ്മൂക്കയുടെ ആ ഉപദേശം ഇന്നും ഞാൻ അതുപോലെ പാലിക്കുന്നു ! ആ വിജയമാണ് എന്റെ ജീവിതം മാറ്റി മറിച്ചത് ! ഹരിപ്രശാന്ത് വർമ പറയുന്നു !

ചരിത്രം കുറിച്ച സിനിമ ആയിരുന്നു ആട് 2. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ആദ്യ ഭാഗം തിയറ്ററിൽ വലിയ പരാജയം നേരിടുകയും, അതേ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുകയും അത് തിയറ്ററിൽ സൂപ്പർ ഹിറ്റാക്കാകുകയും ചെയ്ത ആട് 2. വില്ലനായ ചെകുത്താൻ ലാസർ എന്ന കഥാപാത്രമായി നമ്മുടെ മുന്നിൽ എത്തിയത്  നടൻ ഹരിപ്രശാന്ത് വർമ ആയിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം, കഴിഞ്ഞ 22 വർഷമായി ഐടി മേഖലയില്‍ ഡിസൈനര്‍ ആണ്. ജോലിയുടെ പ്രഷർ കുറക്കാനും മനസ് തണുപ്പിക്കാനും കണ്ടെത്തിയ മാർഗമാണ് സിനിമ.

സുഹൃത്ത് വഴിയാണ് ആട് 2 വിലേക്ക് അപേക്ഷ അയക്കുന്നത്, അപ്പോൾ ഓഡിഷന് പങ്കെടുക്കാൻ അറിയിച്ചു അങ്ങനെ ലാസർ ആയി മാറി. പക്ഷെ ഇത്രയും പ്രാധാന്യമുള്ള വേഷമാകും എന്ന് ഒരിക്കലും കരുതിയില്ല. ആ ചിത്രത്തിന്റെ വിജയമാണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ഹോളിവുഡ് ചിത്രത്തിൽ ഉൾപ്പടെ 26  ഓളം വില്ലൻ വേഷങ്ങൾ ചെയ്തുകഴിഞ്ഞു. എങ്കിലും ഇന്നും ലാസർ തന്നെയാണ് തന്റെ ഇഷ്ട വേഷമെന്നും അദ്ദേഹം പറയുന്നു.  കലാകാരന്‍ കൂടിയായ അച്ഛന്‍ ഗിരിജാവല്ലഭ മേനോനും നര്‍ത്തകി ആയിരുന്ന അമ്മ മല്ലിക തമ്പുരാട്ടിയും തന്നെയാണ് കലാ ജീവിതത്തിന്റെ പ്രചോദനം. ഖത്തറിൽ സ്‌പോർട്‌സ് ടെക്‌നോളജി സ്ഥാപനത്തിൽ ഐടി ഉദ്യോഗസ്ഥനാണ്. നിർമാതാവും മമ്മൂട്ടിയുടെ സന്തതസഹചാരിയുമായ എസ്.ജോർജ്ജാണ് സുഹൃത്തായ ഹരിയെ സിനിമയിലേക്കു ക്ഷണിക്കുന്നത്. ജോർജ് നിർമിച്ച ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിൽ വില്ലന്റെ വേഷത്തിലായിരുന്നു തന്റെ അരങ്ങേറ്റമെന്നും ഹരി പറഞ്ഞു..

അതുപോലെ ജീവിതത്തിൽ വലിയൊരു ഭാഗ്യമായി കാണുന്നത് മമ്മൂട്ടിക്ക് ഒപ്പം അച്ഛാദിൻ, പരോൾ, ഫയർമാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടനോപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെയാണ്. അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയത്. 2014 ൽ സിനിമയിലെത്തിയ ഹരി വില്ലൻ വേഷങ്ങളിലൂടെയാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. ജോലി കളഞ്ഞിട്ട് സിനിമയിലേയ്ക്ക് ഇറങ്ങേണ്ടെന്നാണ് മമ്മൂക്ക നല്‍കിയ ഉപദേശം. ആ ഉപദേശം നൂറു ശതമാനം സ്വീകരിച്ചു. ഐടി ജോലിയും സിനിമയും ഒരുമിച്ച് കൊണ്ടു പോകാൻ തന്നെയാണ് തീരുമാനം. കേരളത്തില്‍ ഏതാനും സീനുകള്‍ ഷൂട്ട് ചെയ്ത എസ്‌കേപ് ഫ്രം ബ്ലാക്ക് വാട്ടേഴ്‌സ് എന്ന ഹോളിവുഡ് സിനിമയില്‍ ഒരു ജയിലറുടെ വേഷം ചെയ്യാൻ കഴിഞ്ഞു. അതൊരു ഭാഗ്യമായി കാണുന്നു. ഇപ്പോഴിതാ ഹരിയുടെ പുതിയ സന്തോഷം ജിജോ ജോസഫ് സംവിധാനം ചെയ്ത വരയന്‍ എന്ന ചിത്രത്തിൽ എസ്ഐ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിപ്രശാന്ത് ആണ്. ചിത്രം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഹരി…

 

Leave a Reply

Your email address will not be published.