കണ്ണൂരിൽ റിലീസ് ചെയ്ത് ചിത്രത്തിൽ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല ! അത് ‘പിണറായി വിജയനാണ്’ !!
മലയാള സിനിമയിൽ സൂപ്പർ ഹിറ്റായി മാറിയ ഫാസിൽ ചിത്രങ്ങളിൽ ഒന്നാണ് ഹരികൃഷ്ണൻസ്. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയച്ചു എന്ന കാരണത്താൽ തന്നെ ചിത്രം വലിയ പ്രതീക്ഷയാണ് അന്ന് ആരാധകരിൽ നിറച്ചത്. ചിത്രം തിയറ്ററിൽ എത്തിയപ്പോഴും ആ പ്രതീക്ഷ നിലനിർത്താൻ ഫാസിലാണ് സാധിക്കുകയും ചെയ്തു. എന്നാൽ ആ ചിത്രം ചെയ്യുന്ന സമയത്ത് രണ്ടുപേരും സൂപ്പർ നായക പദവിയിൽ നിൽക്കുന്നവരാണ്. അതുകൊണ്ടു തന്നെ രണ്ടുപേർക്കും ചിത്രത്തിഒൽ തുല്യ പ്രാധാന്യം നൽകണം എന്ന കാര്യത്തിൽ ഫാസിൽ ഒരുപാട് ശ്രമിച്ചിരുന്നു. രണ്ടു ഫാൻസുകാരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആയിരിക്കണം ചിത്രം എന്നത് അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
പക്ഷെ നായകന്മാർക്ക് നൽകിയ ആ പ്രാധാന്യം നായികയുടെ കാര്യം വന്നപ്പോൾ തെറ്റിപോകുകയായിരുന്നു. ഇവർക്കും തുല്യ പ്രാധാന്യംആകുമ്പോൾ നായികയെ തുല്യമായി വീധിക്കാൻ സാധിക്കില്ലല്ലോ അതുകൊണ്ടും കൂടിയാണ് മലയാളത്തിലെ ആദ്യ ഇരട്ട ക്ലൈമാക്‌സ് ചിത്രമായും ഹരികൃഷ്ണന്‍സ് മാറിയത്. ഹരിയും കൃഷ്ണനും ഒരുപോലെ നായികയെ സ്നേഹിക്കുന്നു, ഇരുവരും തങ്ങളുടെ ഇഷ്ടം വേണ്ടായെന്ന് വെക്കാൻ തയാറാകുന്നില്ല, ഒടുവിൽ തീരുമാനം നായികക്ക് വിട്ടുകൊടുക്കയാണ് ചിത്രത്തിലെ ക്ലൈമാക്‌സിൽ. നായികയായ ബോളിവുഡ് താരം ജൂഹി ചൗള ഒടുവിൽ ഇവരിൽ നിന്നും തനിക്കൊരു നല്ല സുഹൃത്തിനെ വേണം എന്ന ആഗറാഹത്തോടെ ഇല യിട്ട് നോക്കുകയും അത് ചിത്രത്തിൽ ഹരി എന്ന കഥാപാത്രം ചെയ്ത് മമ്മൂട്ടി ആകുന്നതുമാണ് കാണിക്കുന്നത്…
ഇനി ആ സുഹൃത്താണ് തന്റെ ജീവിത പങ്കാളി ആരാണെന്ന് തീരുമാനിക്കുന്നത് എന്നായിരുന്നു ക്ലൈമാക്. അപ്പോൾ സ്വാഭാവികമായും മോഹനലാലിനാണ് നായികയെ ലഭിക്കുന്നത്. പക്ഷെ ഇത് ചില സ്ഥലങ്ങളിൽ മാത്രമുള്ള ക്ലൈമാക് ആണ് മറ്റു സ്ഥലങ്ങളിൽ അത് മമ്മൂട്ടിക്കാണ് നായികയെ ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്യാമറ മാന്‍ വേണു നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്. വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ..
നായകന്മാർക്ക് തുല്യത വേണം എന്ന കാര്യത്തിൽ അന്ന് ഫാസിൽ സാർ ഒരുപാട് ശ്രമപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന് ഇരട്ട ക്ലൈമാക്‌സ് വേണ്ടി വന്നതും.. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ അന്ന് റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന് ആയിരുന്നു. അതുപോലെ മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്കായിരുന്നു.
ചിത്രം റിലീസായശേഷം അന്ന് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പുതിയ ഇരട്ട ക്ലൈമാക്‌സ് പരീക്ഷണത്തെക്കുറിച്ച് അന്ന് ഒരുപാട് സംസാരം ഉണ്ടായി. ആ സമയത്ത് സംവിധായകന്‍ പവിത്രനും അവിടെയുണ്ടായിരുന്നു. അന്ന് പവിത്രന്‍ ഇതിനിടയില്‍ കയറി ഇടപെട്ടു: തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്‌സില്‍ വരുന്നത്. അന്ന് കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് സാക്ഷാൽ പിണറായി വിജയനാണ്’ എന്നും അദ്ദേഹം ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു…..
Leave a Reply