
രാജകുമാരിയെ പോലെ വീണ്ടും ഉത്‌ഘാടന വേദികളെ ഇളക്കി മറിച്ച് ഹണി റോസ് ! ഒരുനോക്ക് കാണാൻ കാത്തുനിന്നത് പതിനായിരങ്ങൾ ! നന്ദി പറഞ്ഞ് താരം
മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ചർച്ചചെയ്യപ്പെട്ട പേരാണ് ഹണി റോസിന്റേത്. ബോബി ചെമ്മണ്ണൂരിനെതിരെ നിയമപരായി മുന്നോട്ട് പോയ ഹണിക്ക് പൊതു സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്, ഇപ്പോഴിതാ വിവാദങ്ങൾക്കൊടുവിൽ നടി ഹണി റോസ് വീണ്ടും ഉത്‌ഘാടന വേദികളിൽ സജീവമാകകുകയാണ്, തന്റെ രണ്ടാം വരവിൽ ഒരു രാജകുമാരിയെപോലെ അണിഞ്ഞ് ഒരുങ്ങിയാണ് ഹണി എത്തിയിരിക്കുന്നത്.
പാലക്കാട്ടെ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തിനായാണ് ഹണി റോസ് അതിഥിയായെത്തിയത്. ഇളംനീല നിറത്തിലെ ഗൗൺ ധരിച്ച ഹണി റോസ്, തന്നെ വലയം ചെയ്ത ആരാധക വൃന്ദത്തിന്റെ നാടുവിലേക്കാണ് എത്തിച്ചേർന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ അവഹേളന പരാതി നൽകിയതില്പിന്നെ ഹണി റോസ് പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. അതിനുശേഷം, ആദ്യമായാണ് താരം ഇത്തരമൊരു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ ദിവസം തന്റെ പുതിയ ഉത്‌ഘാടനത്തെ കുറിച്ച് പറഞ്ഞിരുന്ന ഹണിയെ വിമർശിച്ചും ചില കമന്റുകൾ വന്നിരുന്നു, ഇനി തനിച്ച് ഉത്‌ഘാടനം നടത്തിയാൽ മതിയെന്നും, ആരും കാണാൻ വരില്ലെന്നും ഒക്കെ കമന്റുകൾ ഉണ്ടായിരുന്നു,എന്നാൽ ഹണിയെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന നിലയിലായി അവരെ കാത്തുനിന്ന ആരാധക വൃന്ദം. പുരുഷന്മാരാണ് ഹണിയുടെ പ്രധാന ആരാധകർ എന്ന നിലയിലാണ് വിമർശകർ എപ്പോഴും അവരെ കല്ലെറിയാൻ മുന്നോട്ടു വരിക. എന്നാൽ, ഇവിടെ ഹണി റോസിനെ കാണാൻ വന്നതിൽ കൂടുതലും വിദ്യാർത്ഥികളായിരുന്നു. അതും പെൺകുട്ടികൾ.
അതുകൊണ്ട് തന്നെ യൂണിഫോമിൽ വന്നു നിന്ന അവരെ കണ്ടാൽ മനസിലാകും, ഹണി എന്ന താരത്തോടുള്ള സ്നേഹത്തിന്റെ പുറത്ത് മാത്രമാണ് അവർ ഇവിടെ എത്തിച്ചേർന്നത് എന്നും, താരത്തെ ഒരുനോക്കു കണ്ടതെന്നും. എനിക്ക് വേണ്ടി ഇന്ന് ക്ലാസ് കട്ട് ചെയ്‌തോ എന്ന് സ്നേഹത്തോടെ അവരോട് സംസാരിക്കാനും ഹണി സമയം കണ്ടത്തിയിരുന്നു. ഏതായാലും ഹണിയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് നടിയുടെ ആരാധകർ.
Leave a Reply