
ഇച്ചാക്കയുടെ ടര്‍ബോ കണ്ടാല്‍ കരച്ചില്‍ വരും.. ലക്കി ഭാസ്‌കര്‍ കണ്ട് ടിവി ഓഫ് ചെയ്തു ! ഇബ്രാഹിം കുട്ടി പറയുന്നു !
മമ്മൂക്കയുടെ സഹോദരൻ എന്നതിനപ്പുറം സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഇബ്രാഹിം കുട്ടി. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും മമ്മൂക്കയെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ ‘ടര്‍ബോ’ സിനിമ കണ്ടാല്‍ തനിക്ക് കരച്ചില്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്. അതൊരു കോമഡി സിനിമ ആണെങ്കിലും സങ്കടം വരും എന്നാണ് നടന്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ സിനിമയെ കുറിച്ചും മകന്‍ മക്ബൂല്‍ സല്‍മാന്റെ സിനിമാ പ്രതീക്ഷകളെ കുറിച്ചും ഇബ്രാഹിംകുട്ടി പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിംകുട്ടി സംസാരിച്ചത്.
വാക്കുകൾ വിശദമായി, ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ കണ്ടപ്പോള്‍, ഭാസ്‌കറിനെ പിടിക്കപ്പെടും എന്നായപ്പോള്‍ ഞാന്‍ സിനിമ ഓഫ് ചെയ്തു. എനിക്ക് ടെന്‍ഷനായി. രാത്രി കണ്ടാല്‍ ശരിയാവില്ല നാളെ ബാക്കി കാണാം എന്ന് വിചാരിച്ചു. ആളുകളുടെ കൂടെ ഇരുന്ന് കാണുമ്പോള്‍ അത്രയും ടെന്‍ഷന്‍ ഉണ്ടാകില്ല. ഇച്ചാക്കയുടെയോ ദുല്‍ഖറിന്റെയോ മക്ബൂലിന്റെയോ സിനിമ കാണുമ്പോഴെല്ലാം എനിക്ക് ഇങ്ങനെയാണ്..
അതുപോലെതന്നെയാണ് ഇച്ചാക്കയുടെ മിക്ക സിനിമകൾ കാണുമ്പോഴും, ഇച്ചാക്കയുടെ ടര്‍ബോ സിനിമ കണ്ടാല്‍ ഞങ്ങള്‍ക്ക് കരച്ചില്‍ വരും. കോമഡി സിനിമയാണെങ്കിലും സങ്കടം വരും. അതിന് കാരണം ഞങ്ങള്‍ ഇച്ചാക്കയെ കാണുമ്പോള്‍ കിട്ടുന്ന ഒരു കണക്ഷനാണ്. കഥാപാത്രത്തിനും മുകളില്‍ ആ വ്യക്തിയെ ഇങ്ങനെ കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ ആണത്. അതുപോലെ ഇച്ചാക്കയുടെ തനിയാവര്‍ത്തനത്തിന്റെ ക്ലൈമാക്‌സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഇനി അത് കാണുകയുമില്ല, എന്റെ മകൻ മക്ബൂലിനെ കുറിച്ച് മക്ബൂലിനെ കുറിച്ച് മമ്മൂട്ടിക്ക് വലിയ പ്രതീക്ഷയാണ്. നല്ല സ്പാര്‍ക്കുള്ള ആളാണെന്ന് പറയാറുണ്ട്. ഒരുപാട് നല്ല ജോലികള്‍ കിട്ടിയിട്ടും ഓഡിഷന്‍ എന്ന് പറഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് അവിടെ നിന്ന് പോരും. ഓഡിഷനില്‍ റിജക്റ്റായിട്ടുമുണ്ട്. അസുരവിത്ത് അഭിനയിക്കാന്‍ പോയപ്പോള്‍ ആരോടും എന്റെ മകനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് ഇബ്രാഹിംകുട്ടി പറയുന്നത്.
ഇച്ചാക്കയാണ് എനിക്ക് ഒരു വീട് വാങ്ങിത്തന്നത്, ഞാൻ വാടകവീടുകൾ തോറും കയറി ജീവിക്കുന്നത് കണ്ടു അദ്ദേഹം എനിക്ക് സ്വാന്തമായൊരു വീട് വാങ്ങി തന്നു, ഞങ്ങൾ സഹോദരങ്ങൾക്ക് ഒരു ആവിശ്യം ഉണ്ട് എന്നറിയുന്ന നിമിഷം അദ്ദേഹത്തിന്റെ കരുതൽ അവിടെ തേടി എത്തും. അത് ഞങ്ങൾക്ക് എന്നും ഒരു തണൽ ആണെന്നും ഇബ്രാഹിം പറയുന്നു.
Leave a Reply