
അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതി എന്നാണ് ഇടവേള ബാബു പറഞ്ഞത് ! ഗുരുതര ആരോപണവുമായി
ഇപ്പോഴത്തെ സംസാര വിഷയമായ ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിനു ശേഷം പല നടിമാരും തങ്ങൾ അനുഭവിച്ചിട്ടുള്ള മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്, അത്തരത്തിൽ ഇപ്പോഴിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബുവിനെതിരെയും നടൻ സുധീശിനെതിരെയുമാണ് നടി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇടവേള ബാബുവിനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ, ‘അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതി എന്നാണ് ഇടവേള ബാബു പറഞ്ഞത് എന്ന് നടി വെളിപ്പെടുത്തി. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നും ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാന്‍ പറഞ്ഞുവെന്നും ജുബിത വെളിപ്പെടുത്തി. എന്നാല്‍ താനത് നിരസിച്ചു എന്നും നടി വ്യക്തമാക്കി.

അതുപോലെ നടൻ സുധീഷിനെ കുറിച്ച് നടി പറഞ്ഞതിങ്ങനെ, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ജുബിതയുടെ ആരോപണം. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സുധീഷിന്റെ പ്രതികരണം. ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമനപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട് എന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സുധീഷ് കള്ളം പറയുകയാണ് എന്നാണ് ജുബിത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
ഇടവേള ബാബുവിനെതിരെ വന്ന ആരോപണത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വലിയ ട്രോൾ പൂരമാണ് നടക്കുന്നത്. നടൻ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
Leave a Reply