ഞങ്ങളിൽ ആരാണ് മികച്ചതെന്ന് പറയേണ്ടത് നിങ്ങളാണ് ! നമുക്ക് വിധിച്ചിട്ടുള്ളത് നമുക്ക് തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ ! ഇന്ദ്രജിത്ത് പറയുന്നു !

മലയാള സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്ന നടനായിരുന്നു സുകുമാരൻ. അച്ചന്റെ പാത പിന്തുടർന്ന് രണ്ടു മക്കളും ഇന്ന് സിനിമ രംഗത്ത് തങ്ങളുടേതായ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. സുകുമാരൻ തന്റെ 49 മത്തെ വയസിൽ പെട്ടന്ന് ഉണ്ടായ നെഞ്ച് വേദന കാരണം ആശുപത്രിയിൽ ആകുകയും, മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറയുകയുമായിരുന്നു.

ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താര കുടുംബമാണ് മല്ലിക സുകുമാരന്റേത്.  മൂത്ത മകൻ ഇന്ദ്രജിത്ത് ഇന്ന് വളരെ തിരക്കുള്ള ഒരു നടനായി മാറി കഴിഞ്ഞു, ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്താണ് തുടക്കം.  മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം ഇപ്പോൾ ചുവട് വെച്ചിരിക്കുകയാണ്, ഇളയ മകൻ പൃഥ്വിരാജ് ഇന്ന് മലയാള സിനിമ നിയന്ത്രിക്കാൻ കഴിവുള്ള രീതിയിൽ വളർന്നിരിക്കുകയാണ്, മുൻ നിര നായകൻ, സംവിധയകാൻ, പ്രൊഡ്യുസർ, ഡിസ്ട്രിബൂട്ടർ എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിക്കുകയും അതിൽ വിജയിച്ചു കാണിക്കുകയും ചെയ്തിരുന്നു.

താര കുടുംബമായിട്ടും വലിയ രീതിയിൽ സിനിമ പശ്ചാത്തലം ഉണ്ടായിട്ടും അവയെയൊന്നും പിന്തുണയ്ക്ക് കൂട്ടാതെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഇരുവരും ഇന്ന്  മലയാള സിനിമയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്നത്. ഇപ്പോള്‍ തന്റേയും പൃഥ്വിയുടേയും സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ എങ്ങനെയെല്ലാമാണ് വ്യത്യസ്തമാകുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രജിത്ത്.

ഞങ്ങൾ സഹോദരങ്ങൾ ആണെങ്കിലും രണ്ടുപേരും വ്യത്യസ്ത യാത്രകളിലാണെന്നും അതിൽ  ആരാണ് മികച്ച കലാകാരന്‍ എന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്. അതുപോലെ വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് താൻ,  ‘നമുക്ക് വിധിച്ചിട്ടുള്ളത് നമുക്ക് തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയില്‍ എന്റേയും പൃഥ്വിയുടേയും യാത്രകള്‍ വ്യത്യസ്തമാണ്. ഓരോ നടന്റേയും യാത്ര വ്യത്യസ്ഥമാണ്. അവനവ് വിധിച്ചിട്ടുള്ളത് അവനവനെ തേടിയെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഞങ്ങൾ തമ്മിൽ ഒരു മത്സരവുമില്ല, എന്റെ യാത്രകൾ വ്യത്യസ്തമാണ്.  ഒരുപാട് സിനിമകള്‍ ചെയ്ത് പൃഥ്വി ഇന്ന് മികച്ച സംവിധായാകൻ എന്ന നിലയിലും ഒരു സ്റ്റര്‍ ആയി നില്‍ക്കുകയാണ് അതാണ് പൃഥ്വിയുടെ യാത്ര. എന്റെ യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു നടന്‍ എന്ന രീതിയില്‍ എനിക്ക് അറിയപ്പെടാനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാനും  എനിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും അഭിനയം തുടര്‍ന്നുകൊണ്ടേയിരിക്കണം. അഭിനയത്തില്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അത് പഠിക്കാനും എനിക്ക് താല്‍പര്യമാണ് എന്നും ഇന്ദ്രജിത്ത് പറയുന്നു.

അതുപോലെ തന്നെ ഇന്ദ്രജിത്ത് നായകനായിയെത്തുന്ന ഏറ്റവുമ പുതിയ ചിത്രം ആഹായും, അതുപോലെ ദുൽഖർ നായകനാകുന്ന കുറുപ്പ് എന്നീ രണ്ടു ചിത്രങ്ങളും റിലീസിന് തയാറെടുക്കുകയാണ്. രണ്ടും ഒരു നടൻ എന്ന നിലയിൽ വളരെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് എന്നും നടൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *