പെണ്ണ് കാണാൻ പോയപ്പോൾ എനിക്കൊപ്പം ഉണ്ടായിരുന്ന ബ്രോക്കർക്കാണ് അവൾ ചായ കൊണ്ട് കൊടുത്തത് ! അതോടെ ഈ പരിപാടിക്ക് ഇനി ഞാനില്ലന്ന് പറഞ്ഞു ! ഇന്ദ്രൻസ് !

മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. അദ്ദേഹം ഇന്ന് ലോകമറിയുന്ന പ്രശസ്ത നടനാണ്. 1981 ൽ തുടങ്ങിയ സിനിമ  ജീവിതം ഇന്നും തുടരുന്നു.. ഇതുവരെ 340 മലയാള സിനിമകൾ ചെയ്തുകഴിഞ്ഞു.. ഒരു തയ്യൽ കടയിൽ തുടങ്ങിയ ജീവിതം ഇന്ന് ഏവരാലും ബഹുമാനിക്കുന്ന ഒരു മികച്ച കലാകാരനിൽ എത്തി നിൽക്കുന്നു. ഒപ്പം ഈ വർഷത്തെ ദേശിയ പുരസ്‌കാരത്തിന് മികച്ച നടനുള്ള പ്രത്യേക പുരസ്കാരവും അദ്ദേഹം നേടിയിരിക്കുകയാണ്.

എളിമയുള്ള അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും എല്ലാം അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കുന്നു. ഇപ്പോഴിതാ മുമ്പൊരിക്കൻ തന്റെ വിവാഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. 1985 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം, ഒരുപാട് അലഞ്ഞു നടന്നിട്ടാണ് തനിക്കൊരു വിവാഹം ശരിയായതെന്നും, ശാന്തയുടെ വീടിന്റെ മുറ്റത്തുകൂടി അതിനു മുമ്പ് അവരുടെ അടുത്തുള്ള നിരവധി വീടുകളിൽ വേറെ പെണ്ണു കാണലിന് താൻ പോയിട്ടുണ്ടെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു..

അമ്മയുടെ നിർബന്ധപ്രകാരമാണ് ഞാൻ പെണ്ണുകാണാൻ പോയിരുന്നത്. എല്ലാ ഞായറാഴ്ചയും പെണ്ണുകാണാൻ പോകും. അങ്ങനെ ഒരു വീട്ടിൽ ചെന്നു, ആകാംഷയോടെ കാത്തിരിക്കുമ്പോൾ പെണ്ണ് ഇറങ്ങി വന്നു. എന്നാൽ പയ്യനാണെന്ന് തെറ്റിദ്ധരിച്ച് നേരെ ബ്രോക്കറുടെ അടുത്തേക്കായിരുന്നു പെണ്ണ് പോയത്. നാണത്തോടെ അവൾ ബ്രോക്കർക്ക് ചായ നീട്ടി. ഇതോടെ ഈ പണിക്ക് താനില്ലെന്ന് പറഞ്ഞ് ബ്രോക്കറേയും കൂട്ടി ഇറങ്ങിപ്പോരുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അങ്ങനെയാണ് പിന്നീസ് ശാന്തകുമാരിയുടെ വീട്ടിൽ എത്തുന്നത്, ചായയുമായി ശാന്ത മുന്നിൽ വന്നു, പക്ഷെ അച്ഛനും ആങ്ങളമാരും ഉള്ളതുകൊണ്ട് അവൾ  മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, ചായ തന്നിട്ട് അകത്തേക്ക് പോകുകയായിരുന്നു…  പക്ഷെ അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും ഈ കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നും രസകരമായി ഇന്ദ്രന്‍സ് പറയുന്നു.

എന്നെ പോലെ തന്നെ ലളിത ജീവിതം ആഗ്രഹിക്കുന്ന ആളാണ് ശാന്തയും. ഭർത്താവ് വലിയൊരു നടനായി തീരുമെന്ന് അന്ന് ശാന്ത കുമാരി കരുതിയിരുന്നില്ല. സുരക്ഷിതവും സന്തോഷകരവുമായി ജീവിതം, കുറേ പണമൊന്നും വേണമെന്നില്ല. പറ്റുമെങ്കിൽ മറ്റുള്ളവരെ സഹായിക്കാനകണം. എന്നതായിരുന്നു ശാന്തകുമാരിയുടെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *