ചിലരുടെ ആ ചോദ്യങ്ങൾ എന്നെ ഒരുപാട് വിഷമിപ്പിച്ചു !! ഇശാനി മനസ്സ് തുറക്കുന്നു

നടൻ കൃഷ്‌ണകുമാറും കുടുംബവും നമുക്ക് ഏറെ പ്രിയപെട്ടവരാണ്, അദ്ദേഹത്തിന്റെ നാലുപെണ്മക്കളിൽ മൂത്തമകൾ അഹാന കൃഷ്ണൻകുമാർ പിന്നെ ദിയ,, ഇശാനി, ഹൻസിക എന്നിങ്ങനെയാണ്, ഇതിൽ അഹാന ഇന്ന് വളരെ തിരക്കുള്ള നായികയാണ്, ടോവിനോ ചിത്രം ലൂക്ക അഹാനയ്ക്ക് സിനിമ ജീവിതത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചത് എന്ന് പറയാം.. എന്നാൽ ഇശാനി ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടിയുടെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന പോളിറ്റക്കൽ ത്രില്ലർ വൺ ആണ് ഇഷാനിയുടെ കന്നി ചിത്രം…  കൃഷ്ണൻകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, ഇവർക്ക് ഓരോരുത്തർക്ക്കും സ്വന്തമായി ഓരോ യുട്യൂബ് ചാനലുകളും  ഉണ്ട്…

അഹാനയാണ് ആദ്യം സിനിമയിൽ എത്തിയത് പക്ഷെ സിനിമ ചെറുപ്പം മുതലേ ആഗ്രഹിച്ചത് താൻ ആയിരുന്നു എന്നും ആദ്യം സിനിമയിൽ എത്തണമെന്നും കരുതിയിരുന്നു.. പക്ഷെ അഹാനക്കാണ് ആ ഭാഗ്യം ആദ്യം ലഭിച്ചത്… അതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും അതുകാരണം തനിക്ക് സിനിമയോടുള്ള  ആഗ്രഹം കൂടിയെന്നും ഇശാനി പറയുന്നു…

പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ  വണ്‍  പ്രേക്ഷകർ വിജയമാക്കുമോ എന്ന ടെൻഷൻ തനിക്ക് എപ്പോഴും ഉണ്ടെന്നും ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്‌ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് അപ്പോൾ തന്നെ  കാണാറുണ്ടായിരുന്നു എന്നും ഇഷാനി പറയുന്നു.. അച്ഛനും ചേച്ചിയുമൊക്കെ സിനിമയിൽ സജീവമാണെങ്കിലും ഷൂട്ടിംഗ്സെറ്റിൽ ആദ്യമായി ചെന്നപ്പോൾ തനിക്ക് വല്ലാത്ത പേടിയും ഭയവും ഒക്കെ ആയിരുന്നു എന്നും അതിനു കാരണം സിനിമയുടെ ഷൂട്ടിങ്ങും ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് താനെന്നും താരം പറയുന്നു…

തന്റെ മൂത്ത സഹോദരിയായ അഹാനയാണ് വീട്ടിൽ ഒരു ബിഗ് ബ്രദറിന്റെ സ്ഥാനത്തുനിന്ന് ഞങ്ങളെ കൂടുതലും ശാസിക്കുന്നതും നിയത്രിക്കുന്നതുമെന്നും, ദിയ വളരെ കൂളായ അളന്നെനും തമാശകൾ പറഞ്ഞ് വീട് എപ്പോഴും ലൈവ് ആക്കുന്ന ആൾ ഹന്സികയാണെന്നും ഇശാനി പറയുന്നു.. കാര്യങ്ങള്‍ ഓര്‍ഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി കൂട്ടിച്ചേര്‍ക്കുന്നു.

നാലുപേരിലും അഹാന കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് ഇശാനി, പക്ഷെ ചിലർ തന്നെ കാണുമ്പോൾ അയ്യോ ഒത്തിരി മെലിഞ്ഞിരിക്കുന്നല്ലോ, തടി കുറവാണല്ലോ എന്നൊക്കെ പറയാറുണ്ട് അത് തനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കാറുണ്ടെന്നും . ഇപ്പോള്‍ അതു മാറി, എനിക്ക് തടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ,’ ഇഷാനി പറയുന്നു.. സന്തോഷ് വിശ്വനാഥനാണ് വണ്‍ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *