‘അഹാനയെക്കാൾ മുന്നേ അത് ആദ്യം ആഗ്രഹിച്ചത് ഞാൻ ആയിരുന്നു’ !! ഇഷാനി മനസ്സ് തുറക്കുന്നു !
മലയാളി സിനിമ പ്രേമികൾക്ക് വളരെ ഇഷ്ടമുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്, നാല് പെണ്മക്കൾ അടങ്ങുന്ന അദ്ദേഹം സൗത്ത് സിനിമയിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്.. ഇപ്പോൾ സിനിമയിൽ ഉപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.. മൂത്തമകൾ അഹാന, രണ്ടാമത്തെ മകൾ ദിയ, പിന്നെ ഇഷാനി ഏറ്റവും താഴെ ഹൻസിക ഇവർ നാലുപേരും മലയാളികളുടെ ഇഷ്ട താരങ്ങളാണ്.. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇവർക്ക് ഓരോരുത്തർക്ക്കും സ്വന്തമായി ഓരോ യുട്യൂബ് ചാനലുകൾ ഉണ്ട്, അതുകൊണ്ട് തന്നെ ഇവരുടെ ഓരോ ചെറിയ കാര്യങ്ങൾ പോലും ആരാധകർ അപ്പോൾ തന്നെ അറിയാറുണ്ട്..
നാലുപേരിലും ആദ്യം സിനിമയിൽ എത്തിയത് മൂത്തമകൾ അഹാന തന്നെയാണ്.. താരത്തിന്റെ ആദ്യ ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.. പിന്നീട് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു യെങ്കിലും ടോവിനോ നായകനായ ലൂക്ക എന്ന ചിത്രമാണ് അഹാനയുടെ സിനിമ ജീവിതത്തിൽ വലിയ വിജയമായി മാറിയത്.. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു.. എന്നാൽ ഇപ്പോൾ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ചെറുപ്പം മുതലേ സിനിമയും അഭിനയും തന്റെ ഉള്ളിലെ വലിയ മോഹമായിരുന്നെന്നും ഇപ്പോള്‍ അഭിനയത്തോട് ഇഷ്ടം കൂടുകയാണെന്നും ഇഷാനി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്…
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വൺ’ എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചിരിക്കുകയാണ് ഇഷാനി.. വീട്ടില്‍ അഹാനയേക്കാളും ആദ്യം മുതലേ സിനിമയില്‍ എത്തണം, അഭിനയിക്കണം എന്ന ആഗ്രഹം എനിക്കായിരുന്നു എന്നും പക്ഷെ . എനിക്ക് മുന്‍പേ അഹാന സിനിമയില്‍ എത്തുകയും നല്ല നടി എന്ന പേര് നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ വീണ്ടും സിനിമകൾ ചെയ്യാൻ എനിക്ക് കൂടുതൽ ഇഷ്ടമായി തുടങ്ങുകയാന്നെന്നും ഇഷാനി പറയുന്നു..
വണ്‍ എന്ന ചിത്രം പ്രേക്ഷകർ വിജയമാക്കുമോ എന്ന ടെൻഷൻ തനിക്ക് എപ്പോഴും ഉണ്ടെന്നും ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്‌ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് അപ്പോൾ തന്നെ കാണാറുണ്ടായിരുന്നു എന്നും ഇഷാനി പറയുന്നു.. അച്ഛനും ചേച്ചിയുമൊക്കെ സിനിമയിൽ സജീവമാണെങ്കിലും ഷൂട്ടിംഗ്സെറ്റിൽ ആദ്യമായി ചെന്നപ്പോൾ തനിക്ക് വല്ലാത്ത പേടിയും ഭയവും ഒക്കെ ആയിരുന്നു എന്നും അതിനു കാരണം സിനിമയുടെ ഷൂട്ടിങ്ങും ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് താനെന്നും താരം പറയുന്നു…
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ആളാണ് ഇശാനി.. ആദ്യ ചിത്രം വിജയമാകണേ എന്ന പ്രാർത്ഥനയിലാണ് താരമിപ്പോൾ.. ഷൂട്ടിംഗ് സെറ്റിൽ എന്റെ സീൻ എടുക്കാറാകുമ്പോൾ വലിയ പേടിയാണ് അതുകൊണ്ട് തന്നെ അവിടെ ഉള്ളവരുടെ കൂടെ നടന്നു എപ്പോഴും ചോദിക്കും ഇനി അടുത്തതായി ഞാൻ എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടതെ എന്നൊക്കെ.. ഒരു പുതുമുഖതാരം ആയതുകൊണ്ട് എനിക്ക് പറഞ്ഞു തരാന്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു എന്നും ഇഷാനി പറയുന്നു….
Leave a Reply