‘പേടികൊണ്ട് ഒന്നരക്കൊല്ലം വീടിന് പുറത്തിറങ്ങിയിട്ടില്ല’, ആരോപണങ്ങൾ ഒരുപാടായിരുന്നു; ജഫാർ ഇടുക്കി പറയുന്നു !!
മലയാളികളുടെ മണി മുത്ത് ആയിരുന്നു നടൻ കലാഭവൻ മണി. ഓർത്തിരിക്കാൻ ഒരുപാട് മനോഹര ഗാനങ്ങളും അതിലുപരി മികച്ച ഒരുപാട് കഥാപത്രങ്ങളും ബാക്കി വെച്ചിട്ടാണ് അദ്ദേഹം നമ്മളെ വിട്ടു പോയത്. ഒരു അപ്രതീക്ഷിത വിയോഗമായിരുന്നു മണിയുടേത്, ആ വേർപാടിൽ ഇന്നും വേദനിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.
അദ്ദേഹത്തിന്റെ വിയോഗ സമയത്ത് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തുക്കളായിരുന്ന ഒരുപാടുപേർ കുറ്റാരോപിതർ ആയിരുന്നു. ആ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആളായിരുന്നു നടൻ ജാഫർ ഇടുക്കി. മലയാള സിനിമയിൽ വളരെ ശക്തമായ നിരവധി കഥാപത്രങ്ങൾ ചെയ്തുവരുന്ന ആളാണ് ജാഫർ. കൊമേഡിയൻ ആയും വില്ലനായും ഇപ്പോൾ അദ്ദേഹം സിനിമകളിൽ വളരെ തിരക്കിലാണ്.
എന്നാൽ ഒരു സമയത്ത് താൻ നേരിട്ട വിഷമതകൾ തുറന്ന് പറയുകയാണ് ജാഫർ, തന്റെ ആത്മാർഥ സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടൻ കലാഭവൻ മണി. അദ്ദേഹമാണ് മിമിക്രി കലാകാരണയായിരുന്ന എന്നെ സിനിമയിൽ എത്തിച്ചത്. നാട്ടിൻ പുറത്തെ സിനിമ ആയാൽ അതിൽ ജാഫർ ഇടുക്കി വേണമെന്ന ഒരു അവസ്ഥയിലാണ് ഇപ്പോഴത്തെ മലയാള സിനിമകൾക്ക്.
അതുപോലെ തന്നെ അദ്ദേഹത്തിന്റെ സ്വഭാവവും ഒരു നാട്ടിൻ പുറത്തുകാരനറെ പോലെത്തന്നെയാണ്, അതുകൊണ്ടാണ് കലാഭവൻ മണി എന്ന പേര് കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ കണ്ണുകൾ തുളുമ്പിയത്. ജാഫറിന്റെ വാക്കുകളിലേക്ക്.. അദ്ദേഹവും താനുമായി വളരെ അടുത്ത ബന്ധമാണ്, എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതെ ഇരുന്നപ്പോൾ മണി ഭായി ആണ് എനിക്ക് ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിൽ അവസരം വാങ്ങി നൽകിയത്, പിന്നെ ഒരുപാട് മെഗാ ഷോകളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. താൻ കണ്ടത്തിൽവെച്ച് വളരെ വലിയൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം. ഞാൻ മണി ഭായി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം എന്നെ ഒരുപാടുപേർ തെറ്റിധരിച്ചു, താൻ കാരണമാണ് അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടായത് എന്നുവരെ പലരും പറഞ്ഞു നടന്നു, മനസ്സിൽ പോലും ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങൾ വാർത്തകളായി വന്നു. അതുകാരണം താൻ ആ സമയത്ത് മാനസികമായി ഒരുപാട് തകർന്നുപോയിരുന്നു. അദ്ദേഹത്തെ നഷ്ടമായത് ഓർത്ത് മനസ് തകർന്നിരുന്ന സമയത്താണ് ഇങ്ങനെ ഒരു ആരോപണം കൂടി ഉണ്ടാകുന്നത്.
എന്റെ കുടുംബത്തിൽ എല്ലവരും ബഹുമാനിക്കുന്ന പള്ളിയിലെ മുസലിയാർമാരുണ്ട്. അവർക്കും ഞാൻ കാരണം ഒരുപാട് വിഷമതകൾ ഉണ്ടായി. കാരണം അവർ പള്ളിയിൽ നല്ല കാര്യങ്ങൾ പ്രസംഗിക്കുമ്പോൾ നിങ്ങളുട കുടുംബത്തിലെ ആ ജാഫറിനെ കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുന്നതോ എന്ന് ആരെങ്കിലും തിരിച്ച് ചോദിച്ചാലോ എന്ന് അവരും വിഷമിച്ചിരുന്നു.
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പേടിയായിരുന്നു, കാരണം അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർ ഇതൊക്കെ വിശ്വസിക്കുമോ എന്ന് ഞാൻ ചിന്തിച്ചു. സിനിമയും സ്റ്റേജ് പരിപാടികളൂം ഒന്നുമില്ലാതെ ഒന്നര വർഷം താൻ വീടിനു പുറത്തിറങ്ങാതെ ഇരുന്നു, ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കണ്ടാലും എനിക്ക് പഴയ ഞങ്ങൾ ഒരുമിച്ചുള്ള ഓർമ്മകൾ മനസിലേക്ക് ഓടിവരും… ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു……
Leave a Reply