
‘ജഗദീഷ് അന്ന് കനകയുടെ മുന്നിൽ വെച്ച് അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല’ ! കനക എന്നെ കുറിച്ച് എന്ത് വിചാരിച്ചുകാണുമെന്ന് ഇപ്പോഴും അറിയില്ല ! ആ സംഭവം മുകേഷ് പറയുന്നു !
മലയാളത്തിലേ എവർ ഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ് ഫാദർ. മുകേഷ് നായകനായി എത്തിയ ചിത്രം മികച്ച വിജയം നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാണ്. മുകേഷ് കൂടാതെ മലയാളത്തിലെ ഒരുപിടി സൂപ്പർ താരങ്ങളും അണിനിരന്ന ചിത്രം കൂടിയാണ് ഇത്. തിലകൻ, ഇന്നസെന്റ് ജഗദീഷ്, സിദ്ധിഖ്, ജനാർദ്ദനൻ, ഫിലോമിന അങ്ങനെ ഒരുപാട് താരങ്ങൾ. നായികയായി എത്തിയത് നടി കനക ആയിരുന്നു. കനകയുടെ മലയാളത്തിലെ ആദ്യത്തെ ചിത്രമായിരുന്നു ഗോഡ്ഫാദർ.
കനകയും മുകേഷും തമ്മിലുള്ള പിണക്കങ്ങളും പ്രണയവും വിവാഹവും ഏറെ രസകരമായ ഒരുപാട് മുഹൂർത്തങ്ങൾ ഉള്ള ഒരു ചിത്രം കൂടിയാണ് ഇത്. ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതിൽ ജഗദീഷ് അവതരിപ്പിച്ച മായം കുട്ടി എന്ന കഥാപാത്രം ഏറെ ചിരിപ്പിച്ചിരുന്നു.
എന്നാൽ നമ്മൾ സിനിമയിൽ കണ്ടതുപോലെ നിരവധി രാസകരമായ നിമിഷങ്ങൾ ഇതിന്റെ സെറ്റിലും ഉണ്ടായി എന്നാണ് ഇപ്പോൾ മുകേഷ് തുറന്ന് പറയുന്നത്. അതിൽ പ്രധാന കാര്യം ജഗദീഷ് മുകേഷിന് കൊടുത്ത ഒരു പണിയായിരുന്നു അത് എന്നാണ് മുകേഷ് പറയുന്നത്. ഏഷ്യനെറ്റ്‍ കോമഡി സ്റ്റാർസിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു മുകേഷ് ഇത് പറയുന്നത്, ആ സമയത് അവിടെ ജഗദീഷും ഒപ്പം ഇതിന്റെ സംവിധയകനായ സിദ്ധിഖ്‌ലാൽ കൂട്ടുകെട്ടിൽ ഒരാളായ ലാലും അവിടെ ഉണ്ടായിരുന്നു മുകേഷിന്റെ വാക്കുകൾ ഇങ്ങനെ.

ഗോഡ് ഫാദർ സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്, ഹോസ്റ്റൽ സീനാണ് എടുക്കുന്നത് ജഗദീഷ് എണ്ണ ഇട്ടുകൊണ്ട് ഓടിവന്ന് പറയുകയാണ് എടാ മാലു വരുന്നു മാലു. അപ്പോൾ ഞാൻ ചോദിക്കുന്നു അതെന്തിനാണ് അവൾ ഇങ്ങോട്ട് വരുന്നത്, അങ്ങനെ മൊത്തത്തിൽ ആകെ ബഹളമായൊരു സീനാണ് എടുക്കുന്നത്. ഈ ഷൂട്ടിംഗ് മിക്കവാറും രാവിലെ തുടങ്ങിയാൽ വൈകുനേരം വരെ കാണും, അങ്ങനെ അടുപ്പിച്ച് രണ്ടു മൂന്ന് ദിവസം അങ്ങനെയാണ് ഷൂട്ട് നടന്നത്, അപ്പോൾ ആ സീനിൽ ഉറങ്ങി എഴുനേൽക്കുന്ന എനിക്ക് മുണ്ടില്ല, പകരം ഒരു ബെഡ്‌ഷീറ്റാണ് ഉടുത്തേക്കുന്നത്, അതാണെങ്കിൽ ഉടുത്തിട്ട് ശരിയായി ഇരിക്കുന്നുമില്ല, അങ്ങനെ ആണെങ്കിൽ കൂടിയും ഒരുപാട് ദേഷ്യപ്പെട്ട് ഡയലോഗുകൾ പറയുകയും വേണം. ആ സീനിൽ ഞാൻ ജഗദീഷ്, കനക ഞങ്ങൾ മൂന്നുപേരുമാണ് ഉള്ളത്.
പെട്ടന്ന് എന്റെ ഉടുത്തിരുന്ന ബെഡ്ഷീറ്റ് ഉരിഞ്ഞുപോയി അപ്പോൾ കനക കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട് സംഭവം മനസിലായ ഞാൻ അത് വീണ്ടും എടുത്ത് ഉടുത്തു. അങ്ങനെ നിൽക്കുമ്പോൾ ജഗദീഷ് എനിക്ക് കൈ തരുന്നു. ഒപ്പം കൺഗ്രാജുലേഷൻ എന്നും പറഞ്ഞു. അപ്പോൾ ഞാൻ ആകെ അന്തം വിട്ടു നിൽക്കുകയാണ്, കനകയും ഒന്നും മനസിലാകാതെ നിൽക്കുയാണ്, അപ്പോൾ ഈ ജഗദീഷ് പറഞ്ഞുകനകയുടെ മുന്നിൽ നീ ഡ്രെസില്ലാതെ നിൽക്കുമെന്ന് ഇന്നലെ ബെറ്റ് വെച്ചില്ലേ, നീ ജയിച്ചു, നിന്നെ സമ്മതിച്ചു തന്നടാ എന്നും ഇവൻ പറഞ്ഞു, ഇത് കേട്ട കനക സാർ….. എന്നു എന്നെ നോക്കി നീട്ടി വിളിച്ചു.. അപ്പോൾ ഞാൻ പറഞ്ഞു അയ്യോ ഇത് ഇവാൻ വെറുതെ പറയുകയാ എന്നൊക്കെ ഒരുപാട് പറഞ്ഞു. പക്ഷെ അത് കനക വിശ്വസിച്ചോ ഇല്ലയോ എന്ന് എനിക്കിപ്പോഴും അറിയില്ല എന്നും മുകേഷ് പറയുന്നു….
Leave a Reply