
രമ എന്നെ വിട്ടു പോയിട്ട് ഒരു വർഷം ! മറ്റൊന്നിനും നികത്താൻ കഴിയാത്ത അത്ര വലിയ വേർപാട് ! അഭിമാനമായിരുന്നു എനിക്ക് എന്റെ രമ !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ ആളാണ് നടൻ ജഗദീഷ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വേർപാട് വളരെ അപ്രതീക്ഷിതമായി സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രമ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 1 ന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം തന്റെ ഭാര്യയുടെ ഓര്മകളിലാണ് കഴിയുന്നത്. നടൻ ജഗദീഷിന്റെ ഭാര്യ എന്ന ലേബലയിൽ അല്ല രമയെ മലയാളികൾ അറിയപ്പെട്ടിരുന്നത്, മറിച്ച് അവർ അറിയപ്പെടുന്ന ഫോറന്‍സിക് വിദഗ്ധയായിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവുമായിരുന്നു.
രമയെ കുറിച്ച് ജഗദീഷിന്റെ ആ വാക്കുകൾ ഇങ്ങനെ, രമ ശെരിക്കുമൊരു കരുത്തയായ സ്ത്രീ ആയിരുന്നു. കുടുംബം ജോലി മക്കൾ ഇതെല്ലം ഒരുപോലെ ഒരു കുറവും വാര്ത്തത്തെ ഒരാൾ മാനേജ് ചെയ്യുക എന്നത് അത്ര നിസ്സാരമല്ല എന്നും ജഗദീഷ് പറയുന്നു. നടൻ ജഗദീഷിന്റെ ഭാര്യ എന്നതിലുപരി തന്റെ സ്വന്തം കരിയറിൽ പേരെടുത്ത ആളാണ് പി രമ. അവർ അറിയപ്പെടുന്ന ഫോറന്‍സിക് വിദഗ്ധയായിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവുമായിരുന്നു. രമക്ക് സംഭവിച്ചത് അദ്ദേഹം പറയുന്നത് ഇങ്ങനെ, ന്യൂറോണ്‍സിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്. ഒരു അപൂർവ്വ രോഗമായത് കൊണ്ട് പഠനങ്ങൾ ഒരുപാട് നടന്നു..

എല്ലാത്തിനുമൊടുവിൽ അവളെ എനിക്ക് നഷ്ടമായി, നഷ്ടപ്പെട്ടതിന്റെ ആഴം ഓരോ ദിവസവും തിരിച്ചറിയുന്നു, മറ്റൊന്നിനും പകരമാകാത്തതായിരുന്നു അത്… ജീവിതത്തില്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നിന്നിട്ടില്ല. ആകെ മൂന്ന് തവണയാണ് എന്റെ കൂടെ വിദേശ യാത്രയ്ക്ക് വന്നിട്ടുള്ളത്. എനിക്ക് അഭിമാനം തോന്നിയ കാര്യമെന്തെന്നാൽ രമ വിട്ടു പിരിഞ്ഞ വാർത്ത പത്രത്തിൽ വന്നത് ജഗദീഷിന്റെ ഭാര്യ എന്ന നിലയ്ക്കല്ല. ഡോ രമ എന്നാണ്,’ ജഗദീഷ് പറയുന്നു.
മക്കളെ രണ്ടുപേരെയും പഠിപ്പിച്ചതും അവരുടെ കൂടെ തന്നെ നിന്ന് എല്ലാം നോക്കിക്കണ്ടു ചെയ്തതും. എനിക്ക് രണ്ട് പെൺ മക്കളാണ്. രണ്ടാളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടുപേരും ഡോക്ടേഴ്സാണ്. ഒരാള്‍ ചെന്നൈയിലും ഒരാള്‍ തിരുവനന്തപുരത്തുമായി ജോലി ചെയ്യുന്നു. ചെന്നൈയിലുള്ള ആളുടെ ഭര്‍ത്താവ് പോലീസ് കമ്മീഷണറാണ്. മറ്റെയാളുടെ ഭര്‍ത്താവ് ഡോക്ടറാണ്. ഞാൻ ഇപ്പോൾ എന്റെ മക്കളെ ഓർത്ത് അഭിമാനിക്കുന്നുണ്ട് എങ്കിൽ അതിനു കാരണ എന്റെ രമ ആണ്.
Leave a Reply