ഭാര്യ കാരണമാണ് തനറെ മക്കൾ സിനിമയിൽ എത്താതെപോയത് ! മക്കൾ അവരുടേതായ വഴി തിരഞ്ഞെടുത്തു ! ജഗദീഷ് തുറന്ന് പറയുന്നു !
മലയാള സിനിമ ലോകത്ത് തന്റെ സ്ഥാനം നേടിയെടുത്ത മികച്ച കലാകാരനാണ് നടൻ ജഗദീഷ്. അദ്ദേഹം മികച്ചതാക്കിയ എത്രയോ കഥാപാത്രത്തങ്ങൾ ഇന്നും നമ്മൾ ഓർത്ത് ചിരിക്കാറുണ്ട്. നായകനായും, വില്ലനായും, സഹ നടനായും, കൊമേഡിയനായും ജഗദീഷ് മലയാള സിനിമ ചരിത്രത്തിൽ വിസ്മയം സൃഷ്ട്ടിച്ച വ്യക്തിയാണ്. ഇന്നും അദ്യേഹം അഭിനയ മേഖലയിൽ സജീവമാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി വളരെ കഴിവുള്ള ഒരു സംവിധാകനും, തിരക്കഥാകൃത്തുമാണ്, ഇതിനോടക് നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുള്ള ജഗദീഷ് ഒരു അധ്യാപകനുമാണ്.
കെ.പരമേശ്വരൻ നായർ എന്ന അച്ഛനും ഒരു അധ്യാപകൻ ആയിരുന്നു. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും ഒരു പുലിയായിരുന്നു ജഗദീഷ്, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെയാണ് അദ്ദേഹം കൊമേഴ്സിൽ മാസ്റ്റർ ബിരുദം നേടിയെടുത്തത്. പഠനത്തിന് ശേഷം ബാങ്കിൽ ജോലി ലഭിച്ച അദ്ദേഹം കുറച്ചു നാളുകൾക്ക് ശേഷം ആ ജോലി രാജി വെച്ചിട്ടാണ് തിരുവനന്തപുരം എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ കയറുന്നത്. അപ്പോഴും മനസ്സിൽ അഭിനയ മോഹം അലയടിക്കുണ്ടായിരുന്നു.
അങ്ങനെ അദ്ദേഹം തന്റെ ജോലിയോടൊപ്പം തന്നെ അഭിനയജീവിതവും ഒപ്പം കൊണ്ടുപോകാൻ തുടങ്ങി. ഇപ്പോഴും ടെലിവിഷനിൽ സൂപ്പർ ഹിറ്റായി ഓടുന്ന ആദ്യത്തെ ത്രീഡി ചിത്രവുമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിയിലാണ് ജഗദീഷ് ആദ്യം അഭിനയിക്കുന്നത്. ശേഷം താൻ തന്നെ തിരക്കഥ എഴുതിയ ചിത്രങ്ങളായ ‘അക്കരെ നിന്നൊരു മാരൻ’, ‘മുത്താരം കുന്ന് പിഒ’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനം ജഗദീഷിന്റെ സിനിമ ജീവിതത്തിന് മാറ്റ് കൂട്ടി..
ഇപ്പോൾ നമ്മൾ മലയാള സിനിമയിൽ കണ്ടിവരുന്ന ഒരു പ്രതിഭാസമാണ് തലമുറകളായി സിനിമ മേഖലയിൽ എത്തുന്നത്. അത്തരം താരങ്ങളുടെ എണ്ണം കൂടിവരുന്ന ഈ സാഹചര്യത്തിൽ ഇതേ ചോദ്യം ജഗദീഷിന്റെ നേർക്കും ഉയർന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. ആദ്യഹത്തിന്റെ ഭാര്യ രമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വളരെ പ്രശസ്തയായ ഫോറൻസിക് പ്രൊഫെസറാണ്. അതുകൊണ്ടുതന്നെ എന്റെ മക്കളും അവരുടെ അമ്മയുടെ പാത പിന്തുടരാനാണ് താല്പര്യപ്പെട്ടത്.
പക്ഷെ അവരുടെ ആ തീരുമാനത്തിൽ എനിക്ക് അഭിമാനമേയുള്ളൂ. കാരണം അഭിനയം എനിക്ക് ചെയ്യാൻ കഴിയുന്നതാണ്, എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് എന്റെ മക്കൾക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് അവരോടുള്ള ബഹുമാനം കൂടുതുന്നത്. തനിക്ക് രണ്ടു പെണ്മക്കളാണ് രമ്യ, സൗമ്യ. അവർ രണ്ടുംപേരും മെഡിക്കല്‍ ഫീല്‍ഡാണ് തിരഞ്ഞെടുത്തത്. അച്ഛന്റെ പാതയായ സിനിമ മേഖലയിലേക്ക് വരാൻ അവർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.
ഇന്ന് ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകളും ഈശ്വര തുല്യം കാണുന്ന ഒരു മേഖലയാണ് ആരോഗ്യ മേഖല. അത്‌കൊണ്ട് തന്നെ എന്റെ ഭാര്യയോടും മക്കളൊടും എനിക്ക് ഒരുപാട് ബഹുമാനവും അതിലുപരി അഭിനമാവുമാണ് എന്നും അദ്ദേഹം പറയുന്നു.. കൂടാതെ സിനിമയിൽ തനിക്ക് സീരിയസ് വേഷം തരാമെന്നു പറഞ്ഞ് പല സംവിധാകറും തന്നെ പറ്റിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply