‘അവൾക്ക് സിനിമ ഇഷ്ടമാണ്’ ! അമ്മയുടെ ചെറുപ്പകാലം അഭിനയിച്ച് നടി ജലയുടെ മകൾ കയ്യടി നേടുന്നു !

ഒരു കാലത്ത് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു നടി ജലജ. അതുവരെ കണ്ട  നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതികൊണ്ടായിരുന്നു  ജലജ എന്ന നടിയുടെ വരവ്. പിന്നീടങ്ങോട്ട് ജലജയുടെ കാലമായിരുന്നു, ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു ജലജ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ. 1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്.

സിനിമയിൽ എത്തപെട്ടതും കൂടുതൽ നാൾ അവിട തുടരാനും സാദിച്ചത്തിൽ താൻ ഒരുപാട് ഭാഗ്യവതിയാണെന്നാണ് നടി പറയുന്നത്. കാരണം താൻ സിനിമയെ അത്ര അധികം സ്നേഹിക്കുന്നുണ്ട്, താൻ മാത്രമല്ല തനറെ കുടുംബവും സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് എന്നും ജലജ പറയുന്നു. അമ്മയെ പോലെ ജലജയുടെ മകൾ അമ്മുവിനും മനസുനിറയെ സിനിമയും സിനിമ മോഹങ്ങളുമാണ്.

അഭിനയ മേഖലയിൽ നിന്നും വിട്ടു നിന്നെങ്കിലും സിനിയിലെ ഓരോ മാറ്റങ്ങളും താൻ നോക്കി കാണുന്നുണ്ടായിരുന്നു എന്നും ജലജ പറയുന്നു. മകളുടെ സിനിമ പ്രേവേശനം എന്റെ ഏറ്റവും വലിയൊരു സ്വപ്നമാണ്, ചെറുപ്പം മുതൽ അമ്മുവിന് സിനിമയോട് ഒരുപാട് ഇഷ്ടവും താല്പര്യവുമായിരുന്നു. എന്റെ സിനിമകൾ എന്നെക്കാൾ ആവേശത്തോടെയാണ് അമ്മു കണ്ടിരുന്നത്, എന്നാൽ  പ്രാഥമിക ലക്‌ഷ്യം അത് പഠനത്തിന് വേണമെന്നത് എനിക്കും തനറെ ഭർത്താവ് പ്രകാശിനും നിർബന്ധമായിരുന്നു.

മകൾ അത് അനുസരിച്ചു, മികച്ച പഠനം കൊണ്ടുപോകുന്നതിനടയിൽ  നൃത്തത്തിലും സംഗീത പഠനത്തിനും പ്രാധാന്യം നൽകി അതും പഠിച്ചിരുന്നു. എന്റെ വിവാഹ ശേഷം ഞങ്ങൾ ബഹ്റൈനിലായിരുന്നു. മകളുടെ എല്ലാ കലാപരമായ വാസനക്കും ഞങ്ങൾ പ്രോത്സാഹനം കൊടുത്തു, സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അവൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ അ​മേ​രി​ക്ക​യി​ലെ പെൻ​സിൽ​വാ​നിയ സർ​വ​ക​ലാ​ശാ​ല​യിൽ ഉപരി പഠത്തിനായി പോയി. നാല് വർഷത്തെ ഡബിൾ ഡിഗ്രി കോഴ്സായിരുന്നു. അത് വിജയകരമയി പൂർത്തിയാക്കി ഞങ്ങളുടെ ആഗ്രഹം അവൾ നിറവേറ്റി…

മകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നത് ഉണ്ടായിരുന്നു എങ്കിലും നാലു വർഷം ഞങ്ങക്കെ പിരിഞ്ഞു നിന്നത് വലിയ വിഷമമായിരുന്നു, ഞങ്ങൾ ആദ്യം യൂണിവേഴ്സിറ്റിൽ പോയി കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു.. അതിന് ശേഷമാണ് അമ്മുവിനെ അവിടേയ്ക്ക് വിട്ടത്.  ഇപ്പോൾ ,മകളുടെ ആഗ്രഹത്തിനു തുടക്കം കുറിച്ചതിന്റെ സന്തോഷത്തിലാണ് ജലജ, മാലിക് എന്ന ഫഹദ് ഫാസിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരിടവേളക്ക് ശേഷം ശക്തമായ കഥാപാത്രമാവുമായി ജലജ എത്തിയിരിക്കുകയാണ്. ജമീല ടീച്ചര്‍ എന്ന കഥാപാത്രം വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇതിൽ മറ്റൊരു പ്രത്യേകത ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് നടിയുടെ മകൾ അമ്മുവാണ്. ഇതൊരു മികച്ച തുടക്കമാണ് എന്നാണ് അമ്മയും മകളും പറയുന്നത്. താര പുത്രിയുടെ എക്കാലത്തെയും ഇഷ്ട നടൻ ജഗതി അങ്കിൾ ആണെന്നാണ് അമ്മു എന് വിളിക്കുന്ന ദേവി പറയുന്നത്. അമ്മയുടെ ചിത്രങ്ങളിൽ എലിപ്പത്തായം ആണ് തനിക്കിഷ്ടം എന്നും ദേവി പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *