അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ചെയ്തത് ശെരിയാണ് എന്ന് തോന്നുണ്ടാകാം ! പക്ഷെ എനിക്കത് തെറ്റായിട്ടാണ് കാണാൻ കഴിയുന്നത് ! ആ പിണക്കത്തെ കുറിച്ച് ജയചന്ദ്രൻ പറയുന്നു!

ലോകം മുഴുവൻ ആരാധിക്കുന്ന ഗായികയാണ് നമ്മുടെ സ്വന്തം ചിത്ര ചേച്ചി. മലയാളത്തിന്റെ സ്വന്തം വാനമ്പാടി.  ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ എന്ന വിജയേട്ടനും നമ്മുടെ പ്രിയങ്കരനാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി  വളരെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരുപാട് കുടുംബങ്ങൾ  വർഷങ്ങളായി അനുഭവിക്കുന്ന മാനസിക വിഷമതക്ക് കാരണം നമ്മൾ സ്നേഹിക്കുന്ന വിജയേട്ടൻ ആണെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഒരു ഫ്‌ളാറ്റിന്റെ ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹം അനാവശ്യമായി കൂടുതൽ പണം താമസക്കാരോട് ആവിശ്യപെടുകയും, അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു അവരുടെ പരാതി. എന്നാൽ അത് തികച്ചും തെറ്റായ ഒരു വാർത്ത ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് വിജയ് ശങ്കർ തന്നെ രംഗത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഗായകനും സംഗീത സംവിധയകനുമായ എം ജയചന്ദ്രൻ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജോൺ ബ്രിട്ടാസുമായി പങ്കെടുത്ത ഒരു പരിപാടിയിൽ ആയിരുന്നു ജയചന്ദ്രൻ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ജോണിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു, ചിത്രയ്ക്ക് ഒരുപാട് ബ്രേക്ക് കൊടുത്ത ആളാണ് ജയചന്ദ്രന്‍. പക്ഷേ അവരുടെ ഭര്‍ത്താവ് ജയചന്ദ്രന്റെ ശത്രുവാണല്ലോ. ഒരുപാട് പരാതി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യമായി കീബോര്‍ഡ് വാങ്ങി കൊടുത്ത എന്റെ സ്റ്റുഡിയോ വരെ ജയചന്ദ്രന്‍ പൂട്ടിക്കാന്‍ ഇറങ്ങി എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് സംഗീത ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ കാര്യമാണ്. ജയചന്ദ്രന് അത് വിഷമം ഉണ്ടാക്കിയിരുന്നോ എന്നായിരുന്നു ചോദിച്ചത്.

എന്നാൽ ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.  എന്റെ ജീവിതത്തില്‍ ഞാൻ  ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള പല  സന്ദര്‍ഭങ്ങളും  ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്ര ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്‌നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. എന്നാൽ എന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം.  ഞാന്‍ ഒരിക്കലും വന്ന വഴി മറക്കുന്ന ആളല്ല. വിജയന്‍ ചേട്ടനെ സംബന്ധിച്ചിടത്തോളം അദ്ദേഹം  എന്റെ തുടക്ക കാലത്ത്  ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ എനിക്കൊരു  അവസരം തന്നു. അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും പ്രോഗ്രാമിന്റെ ആവിശ്യത്തിന് വേണ്ടി താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്.

ചിത്ര ചേച്ചിയും വിജയൻ ചേട്ടനും എന്റെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെ കുറിച്ച് ഏതെങ്കിലും ഒരു ഷോ യില്‍ എന്നല്ല എവിടെയും ഒരു  നെഗറ്റീവ് കാര്യങ്ങളും പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ചിലപ്പോൾ  വിജയന്‍ ചേട്ടന്റെ സൈഡില്‍ നിന്നും നോക്കുമ്പോള്‍  അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും. പക്ഷെ  എന്റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും ശരിയായിരിക്കും. തെറ്റും ശരിയും പലപ്പോഴും ഓരോരുത്തരുടെയും കാഴ്ചപാടിന് അനുസരിച്ചായിരിക്കും. അതുകൊണ്ട് അദ്ദേഹം തെറ്റുക്കാരനാണൈന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തോട് ദേഷ്യമോ അലോസരമോ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല എന്നും ജയചന്ദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *