ആർതി വീട്ടില്‍ നിന്നും പുറത്താക്കി, സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണം ! പരസ്യമായി പോരടിച്ച് താരങ്ങൾ !

ഇന്ന് തമിഴകത്ത് ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നാണ് ജയം രവിയും ആർതിയും വിവാഹമോചിതരാകുന്നത്, ഇപ്പോഴിതാ പരാസ്യമായി ഇരുവരും രംഗത്ത് എത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. 15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. ആര്‍തിക്കെതിരെ ജയം രവി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ആര്‍തിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ആർതിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ജയം രവി ആരോപിക്കുന്നത്. ആര്‍തി വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയതായാണ് ജയം രവി ആരോപിക്കുന്നത്. ഇസി ആര്‍ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊ,ലീ,സി,നോട് അഭ്യര്‍ഥിച്ചു. അതേസമയം, ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും ആരതി പറഞ്ഞിരുന്നു.

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് രവി ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും, താനും മക്കളും അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടും.

മക്കൾ എന്റെയാണ്, എന്റെ മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ആറ് വര്‍ഷം മുമ്പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതറ്റം വരെയും പോകേണ്ടി വന്നാൽ അവിടെ വരെ പോകും. എനിക്ക് വേണം എന്റെ മക്കളെ എന്നും രവി പറയുന്നു.

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട്, ഇതിനിടെ ഗായിക കെനിഷയുമായി ജയം രവി പ്രണയത്തിലാണെന്നും ഇത് ആരതി അറിഞ്ഞതോടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ കെനിഷയുമായി തനിക്ക് അങ്ങനെ ബന്ധമൊന്നുമില്ലെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു. ഏതായാലും പരസ്യമായി പരസപരം പോരടിക്കുകയാണ് ഈ താര കുടുംബം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *