15 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ജയം രവി ! വളരെയധികം ചിന്തിച്ചതിനും ചർച്ചകൾക്കും ശേഷം എടുത്ത തീരുമാനം !

തമിഴ് സിനിമ രംഗത്തെ സൂപ്പർ സ്റ്റാറാണ് ജയം രവി, മലയാളികൾക്കും അദ്ദേഹം വളരെ പരിചിതമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ഒരു തീരുമാനമത്തെ കുറിച്ച് ജയം രവി തുറന്ന് പറയുകയാണ്. ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഈ പ്ര,യാ,സക,രമായ സമയത്ത് സ്വകാര്യത വേണമെന്നും നടൻ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ജയം രവിയുമൊത്തുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്തതോടെ വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ തീരുമാനം തനിക്കും ആരതിക്കും വേദനാജനകമായിരുന്നെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് ഇരുവരും അത് എടുത്തതെന്ന് സോഷ്യൽ മീഡിയയിലെ തൻ്റെ നീണ്ട പോസ്റ്റിൽ ജയം പങ്കുവെച്ചു.

വളരെയ,ധികം ചിന്തിച്ചതിനും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്തുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല. മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന വ്യക്തിപരമായ കാരണങ്ങളാൽ എടുത്തതാണ്. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്. 2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്. പ്രശസ്ത ടെലിവിഷൻ നിർമ്മാതാവായ സുജാത വിജയകുമാറിൻ്റെ മകളാണ് ആരതി . ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും ഉള്ളത്. താരങ്ങളുടെ ഈ അപ്രതീക്ഷിത വേർപിരിയൽ സിനിമ താരങ്ങൾക്കിടയിലും അതുപോലെ ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടകാക്കിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *