‘ഇരുവരുടെയും പിണക്കം മാറാൻ ഒരു മുറിയിൽ പൂട്ടിയിട്ടു’ ! എന്നിട്ടും രക്ഷ ഉണ്ടായിരുന്നില്ല ! ശ്രീദേവിക്കും ജയപ്രദക്കും ഇടയിൽ വർഷങ്ങളായി നിലനിന്ന ആ പിണക്കത്തിന് പിന്നിലെ കാരണം !

ഒരു സമയത്ത് ബോളിവുഡ് സിനിമയിൽ തിളങ്ങി നിന്ന താര റാണിമാർ ആയിരുന്നു ശ്രീദേവിയും ജയപ്രദയും. ഒരേ സമയത്ത് സിനിമ രംഗത്ത് എത്തിയവരാണ് ഇവർ ഇരുവരും, അതുകൊണ്ട് തന്നെ അന്നുമുതൽ ഇരുവരും തമ്മിൽ ഒരു മത്സരം അന്നുമുതലെ നിലനിന്നിരുന്നു.  തെന്നിന്ത്യയിലെ ബോളിവുഡിലെയും താര റാണിമാർ ആയിരുന്നു ഇരുവരും, ഇവർ ഒരുമിച്ച് നിരവധി ചിത്രങ്ങളും അഭിനിച്ചിട്ടുണ്ട്, ഏകദേശം ഒൻപത് സിനിമകൾ ഇവർ ഒരുമിച്ച് അഭിനിച്ചിരുന്നു..

ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു എങ്കിലും ഇരുവരും കടുത്ത ശത്രുക്കൾ ആയിരുന്നു. ഇവർ തമ്മിലുള്ള പിണക്കം അന്ന് സിനിമ ലോകത്ത് പരസ്യമായ രഹസ്യമായിരുന്നു, ആ പിണക്കം അവസാന കാലംവരെയും ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്, ഇന്ന് ശ്രീദേവി നമ്മളോടൊപ്പം ഇല്ല, നിനച്ചിരിക്കാത്ത നേരത്ത് അവർ നമ്മളെ വിട്ടു പിരിഞ്ഞു, ഇന്നും എന്താണ് മരണ കാരണമെന്ന് ഉറപ്പല്ല, ഒരു കുടുംബ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ പോയ ശ്രീദേവി കുളിമുറിയിൽ ബാത് ടബ്ബിൽ മരിച്ചു കിടക്കുന്നു എന്ന വാർത്തയാണ് നമ്മൾ കേട്ടത്.

ആ സമയത്ത് സിനിമയിൽ തിളങ്ങി നിന്ന പല പ്രമുഖരും ഇവരുടെ ആ പിണക്കങ്ങൾക്ക് കൂടുതൽ ശക്തി കൊടുത്തിരുന്നു, എന്നാൽ ഇവരുടെ പിണക്കം മാറ്റാനും ചിലർ ശ്രമിച്ചിരുന്നു. ഈഗോ ആയിരുന്നു ഇവർക്ക് ഇടയിലെ പ്രധാന പ്രശ്‌നം. ‘മക്‌സാദ്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിൽ ഇരുവരു തമ്മിലുളള പ്രശ്നം പരിഹരിക്കാനായി നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ഇവരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. . എന്നാൽ പിന്നീട് വാതില്‍ തുറന്നപ്പോഴും ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളിലേയ്ക്ക് നോക്കിയിരിക്കുന്ന താരങ്ങളെ ആണവർ കണ്ടത്.

സിനിമ ലോകത്ത് ഇവർ മത്സരിച്ച് അഭിനയിച്ചിരുന്നു, ഇരുവർക്കും തുല്യ പ്രാധാന്യമായിരുന്നു സിനിമ ലോകത്ത് ലഭിച്ചിരുന്നത്. ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി വിശേഷിപ്പിച്ചപ്പോൾ ജയയ്ക്ക് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായിക എന്നാണ് അറിയപ്പെട്ടത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മനോഹരമായ മുഖം എന്നാണ് സംവിധായകൻ സത്യജിത് റേ ജയപ്രദയെ വിശേഷിപ്പിച്ചത്. താൻ സൗന്ദര്യത്തോട് കൂടിയാണ് ജനിച്ചതെന്ന് ജയപ്രദ ഒരു അഭിമുഖത്തിൽപറഞ്ഞിരുന്നു. ജയപ്രദ ഇന്നും അഭിനയ രംഗത്ത് വളരെ സജീവമാണ്. മലയാളത്തിലും സജീവമായ നടി മോഹൻലാലിൻറെ ഇഷ്ട താരം കൂടിയാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *