ശബരിമല ദര്‍ശനം, നടൻ ജയറാമിന് ദര്‍ശനത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണനയില്‍ വിമർശനം !

നടൻ ജയറാം എല്ലാ വർഷവും ശബരിമല ദർശനം നടത്താറുണ്ട്. ഇതവണവും അദ്ദേഹം അത് മുടങ്ങാതെ ചെയ്തിരിക്കുകയാണ്, ഇന്നലെയാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെയിലാണ് തിരക്കുകളെല്ലാം തന്നെ മാറ്റിവച്ചുകൊണ്ട് അയ്യനെക്കാണാന്‍ താരം എത്തിയത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി എത്തിയ ജയറാം ശ്രീകോവില്‍ നടയിലെത്തി അയ്യനെ തൊഴുതു. പിന്നീട് ശബരിമല ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് ജയറാം സന്നിധാനത്തു നിന്ന് മടങ്ങിയത്.

എല്ലാ വര്‍ഷവും ജയറാം ശബരിമലയിലെത്താറുണ്ട്. താരത്തോടൊപ്പം ചിലപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ മറ്റ് താരങ്ങളും എത്താറുണ്ട്. പോയ വര്‍ഷം ജയറാമിനൊപ്പം ഭാര്യ പാര്‍വ്വതിയും എത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ ശബരിമലയില്‍ നിന്നുള്ള പുതിയ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്.

നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നിരവധി പേരാണ് വിമർശനം അറിയിക്കുന്നത്, സിനിമാതാരമായ ജയറാമിന് പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ വിമര്‍ശനം. ജീപ്പില്‍ കേറി സന്നിധാനം എത്തിയ അയാളെ തള്ളി മുന്നില്‍ കൊണ്ട് തൊഴിയിക്കും ബാക്കി ഉള്ള സ്വാമിമാര്‍ അപ്പോ ആരായി ഈ സമൂഹം നന്നാകില്ല തുല്യതാ ഇല്ല ദൈവത്തിനു മുന്നില്‍ പോലും’ എന്നായിരുന്നു ഒരു കമന്റ്.

മുമ്പൊരിക്കൽ ഒരു വേദിയിൽ വെച്ച് ഉണ്ണി മുകുന്ദന്  അവാർഡ് നൽകികൊണ്ട് നടൻ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. “സ്ഥിരമായി ശബരിമലയിൽ പോകുന്ന എനിക്ക് ഉണ്ണി മുകുന്ദനെ ഇപ്പോൾ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി” എന്നാണ് അദ്ദേഹം പറഞ്ഞത്. ജയറാമിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *