ജയറാമിന്റെ പ്രവർത്തി കാരണം ആ നടൻ ഇന്നും ചികിത്സയിലാണ് ! ആ രംഗം കയ്യിൽനിന്നും നിന്നും പോകുകയായിരുന്നു !! സംവിധയകാൻ പറയുന്നു !
മലയാള സിനിമയിലെ പ്രശസ്ത നടനാണ് ജയറാം, നടന്റെ ഒരുപാട് ഹിറ്റ് സിനിമകൾ മലയാളത്തിൽ ഉണ്ടായിരുന്നു. അത്തരത്തിൽ 1993 ൽ പുറത്തിറങ്ങിയ കാവടിയാട്ടം ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ആ ചിത്രത്തിന്റെ വിജയത്തോടെ ജയറാം എന്ന നടന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ജയറാം, ജഗതി, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്. വിജയമായിരുന്ന ചിത്രത്തിന്റെ ചില ഓർമ്മകൾ തുറന്ന് പറയുകയാണ് സംവിധയകാൻ അനിയൻ.
ഈ ചിത്രത്തിൽ മറ്റൊരു രസകരമായ വേഷത്തിൽ നടൻ ഇന്ദ്രൻസും ഉണ്ടായിരുന്നു. ഈ സിനിമയിൽ മാനസികമായി തകർന്നതായി അഭിനയിക്കുന്ന ജയറാം ചായക്കടയിലെ ഒരു രംഗത്തിൽ ഇന്ദ്രൻസിന്റെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ശരിക്കും അന്ന് ഇന്ദ്രൻസിന് ജയറാമിന്റെ കയ്യിൽ നിന്ന് ചവിട്ട് കൊണ്ടിരുന്നു. ഇപ്പോഴും അതിന്റെ ആയുർവേദ ചികിത്സ ഇന്ദ്രൻസ് ചെയ്യുന്നുണ്ടെന്നും സംവിധായകൻ തുറന്ന് പറയുന്നത്.
ആ ചിത്രം കണ്ടവർക്ക് അറിയാം ജയറാം ഓടി കൊണ്ട് വന്ന് ചവിട്ടുന്ന ഒരു സീനായിരുന്നു അത്. റിഹേഴ്സൽ ചെയ്തിട്ടായിരുന്നു അത് എടുത്തത്. പക്ഷെ ചവിട്ട് മാറി കൊള്ളുകയായിരുന്നു. നല്ല ഊക്കിനുള്ള ഒരു ചവിട്ട് ആയിരുന്നു അത്. ഇന്ദ്രൻസും ഒട്ടും പ്രതീക്ഷികാതെയായിരുന്നു ആ ചവിട്ട് കിട്ടിയത്. ഇപ്പോഴും ആ പാവം ഇന്ദ്രൻസ് വർഷംതോറും ഇതിനായി ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്. എന്നാൽ ചവിട്ട് കിട്ടിയപ്പോൾ വേദനയുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇതിനെ കുറിച്ച് നമ്മളോട് പറയുന്നത്. അടുത്ത സമയത്ത് അദ്ദേഹത്തെ വിളിച്ചപ്പോഴും വേദനയെ കുറിച്ച് പറഞ്ഞിരുന്നു. എന്നും സംവിധയകാൻ പറയുന്നു..
ശരിക്കും ഈ ചിത്രം ഞാൻ ജയറാം ജഗദീഷ് കൂട്ടുകെട്ടിൽ ഈ ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നത്, അന്ന് ജഗദീഷ് വളരെ തിളങ്ങി നിൽക്കുന്ന സമയമാണ്. ഇന്ദ്രൻസും അഭിനയച്ചു തുടങ്ങുന്ന സമയമായിരുന്നു, ആ രംഗം തിയറ്ററിൽ ഒരുപാട് ചിരി പടർത്തിയെങ്കിലും ഇപ്പോഴും ടിവിയിലും ആ രംഗം കാണുമ്പോൾ തനിക്ക് വിഷമമാണ് എന്നും അനിയൻ പറയുന്നു. ഇന്ദ്രൻസ് എന്ന നടനെപോലെ വളരെ എളിമയും വിനയവും ഉള്ള മറ്റൊരു നടനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
ജയറാമിന്റെ കാലിന് നല്ല നീളമാണ് അതുകൊണ്ടുതന്നെ ഫൈറ്റ് സീനൊക്കെ എടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടിയിരുന്നു, നമ്മൾ ഒരുപാട് ബുദ്ധിമുട്ടിയാണ് പല ഫൈറ്റ് സീനുകളും ചിത്രീകരിക്കുന്നത്, ചിലപ്പോഴൊക്കെ ചിലർക്ക് നല്ല തല്ല് ശരിക്കും കിട്ടാറുണ്ട്. അഡ്ജസ്റ്റ് ചെയ്താണ് സിനിമയിൽ ഫൈറ്റ് സീനുകൾ എടുക്കുന്നത്. പക്ഷെ അന്ന് അവിടെ എങ്ങനെയോ അൽപം മാറി പോകുകയായിരുന്നു. അങ്ങനെയാണ് ആ ചവിട്ട് ആ പാവത്തിന് കിട്ടിയത്. ഇന്ദ്രൻസിന്റെ സ്ഥാനത്ത് മറ്റേത് നടൻ ആയിരുന്നെങ്കിലും അവിട ഒരു പ്രശ്നം ഉണ്ടാക്കുമായിരുന്നു പക്ഷെ അങ്ങനെയൊന്നും നടന്നില്ല എന്നും അദ്ദേഹം പറയുന്നു..
Leave a Reply