പരാജയങ്ങൾ വീണ്ടും തുടർകഥ ആകുന്നു ! കഴിഞ്ഞ പത്ത് കൊല്ലമായി ഞാൻ ആ വിളിക്കുവേണ്ടി കാത്തിരിക്കുക ആയിരുന്നു ! ജയറാം പറയുന്നു !

മലയാള സിനിമയുടെ സുതഃർ സ്റ്റാറുകൾ എടുക്കുക ആണെങ്കിൽ അതിൽ നടൻ ജയറാമും ഉണ്ടായിരുന്ന ഒരു കാലഘട്ടം നമുക്ക് ഉണ്ടായിരുന്നു. ഇന്നും മിനിസ്‌ക്രീനിൽ നമ്മൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ആളാണ് ജയറാം. പക്ഷെ കഴിഞ്ഞ പത്ത് വർഷമായി ജയറാമിന്റെ കരിയറിൽ  ഒരു വിജയ ചിത്രം പോലും ഉണ്ടായിട്ടില്ല. കുറച്ചെങ്കിലും ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ അവസാന ചിത്രം ആടും പുലിയാട്ടം ആയിരുന്നു.

ജയറാമിന്റെ കരിയറിൽ മികച്ച ചിത്രങ്ങൾ കൂടുതലും ഉണ്ടായത് സംവിധായകൻ രാജസേനനോട് ഒരുമിച്ചപ്പോൾ ആയിരുന്നു. പക്ഷെ ഇടക്ക് വെച്ച് ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞതും ജയറാമിന്റെ കരിയർ തകർച്ചക്ക് ഒരു വലിയ കാരണമായെന്നും സിനിമ നിരൂപകർ പറയുന്നു. ജയറാം ഏറെ പ്രതീക്ഷയോടെ ചെയ്ത് സത്യൻ അന്തിക്കാട്  ചിത്രമായ മകൾ തിയറ്ററിൽ വലിയ പരാജയമാണ് നേരിട്ടത്. ചിത്രം ഇപ്പോൾ ഓടിടി  യിൽ എത്തിയപ്പോൾ ജയറാമിന് ട്രോൾ മഴയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ.

കഴിഞ്ഞ പത്ത് കൊല്ലമായി താൻ സത്യൻ അന്തിക്കാടിന്റെ ഒരു വിളിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു എന്നും, ഈ ചിത്രത്തിന്  വേണ്ടി വിളിച്ചപ്പോൾ താൻ ആദ്യം ഓടിയത് പൂജ  മുറിയിലേക്ക് ആയിരുന്നു എന്നാണ് ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. പക്ഷെ തിരിച്ചുവരവിന്റെ അവസാനത്തെ കച്ചിത്തുരുമ്പ് ആയ ഈ ചിത്രവും പരാജയപെട്ടതിൽ നിരാശയിലാണ് ഇപ്പോൾ ജയറാം ആരാധകർ.

അടുത്തിടെ ജയറാമിനെ കുറിച്ച് പറഞ്ഞുകൊണ്ട് രാജസേനനും എത്തിയിരുന്നു.. ജയറാം എന്തിനാണ് എന്നിൽ നിന്ന് അകന്നത്  എന്ന് എനിക്കിപ്പോഴും അറിയില്ല എന്നും ആ കാര്യത്തിൽ നിന്നുമൊരു കാരണം ഞാൻ തിരക്കിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് രാജസേനൻ പറയുന്നത്. അതുപോലെ ജയറാം എന്ന നടന്റെ കരിയറിൽ എവിടാൻ പിഴച്ചത് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഒരു ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മലയാളികൾക്ക് അത്ര പെട്ടെന്ന് എഴുതി തള്ളാൻ കഴിയാത്ത ഒരു നടനാണ് ജയറാം. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ ഒരു നടനെന്ന നിലയിൽ പ്രേക്ഷക മനസ്സിൽ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാൻ ജയറാമിനു കഴിഞ്ഞു.  തന്റെ കരിയറിലെ ആദ്യ മൂന്നു വർഷങ്ങൾക്കുള്ളിൽ ജയറാം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് ഒരുപിടി വിജയ ചിതങ്ങൾ ആയിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പ്രാദേശിക വാർത്തകൾ, കാലാൾപട, ഇന്നലെ… അങ്ങനെ നീളുന്നു ചിത്രങ്ങൾ…

ജയറാം എന്ന നടന്റെ കരിയറിൽ ഒരു താഴ്ചക്ക് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത്, ആദ്യം തന്നെ ഭരതൻ, പത്മരാജൻ,ലോഹിതദാസ്, തുടങ്ങിയ കലാകാരൻമാരുടെ വിയോഗമാണ്. പിന്നെ ഏറ്റവും വലിയ ഒരു പാളിച്ച പറ്റിയത്  രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതാണ്. ഈ കൂട്ടുകെട്ട് പിരിഞ്ഞത് രണ്ടു കൂട്ടരേയും ഒരു പോലെ ബാധിച്ചിരുന്നു. സത്യത്തിൽ ജയറാം എന്ന നടന്റെ ജനപ്രീതിക്ക് ഇപ്പോഴും ഇവിടെ യാതൊരിടിവും സംഭവിച്ചിട്ടില്ല.. ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു മികച്ച സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ എന്നും ആ കുറിപ്പിൽ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *