
ജയസൂര്യക്കെതിരെ വീണ്ടും പരാതി ! നമ്മള്‍ ഉദ്ദേശിക്കുന്ന ബലമല്ല, നല്ല ബലമാണ് അയാള്‍ക്ക്, തള്ളിമാറ്റാൻ പ്രയാസമായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ !
മലയാള സിനിമ രംഗത്ത് ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്., അതിൽ നടൻ ജയസൂര്യക്കെതിരെ വന്ന ആരോപണമാണ് ഏവരെയും കൂടുതൽ അതിശയിപ്പിച്ചത്, നിലവിൽ നടതിരെ ഒരു പരാതി നിലനിൽക്കുമ്പോഴാണ് ഇപ്പോൾ വീണ്ടും മറ്റൊരു ജൂനിയർ ആർട്ടിസ്റ്റുകൂടി രംഗത്ത് വന്നിരിക്കുന്നത്. തൊടുപുഴയിലെ ‘പിഗ്മാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ നടി ജയസൂര്യയ്‌ക്കെതിരെ തൊടുപുഴ പൊലീസിനാണ് പരാതി നല്‍കിയത്. ബാത്ത്‌റൂമില്‍ പോയ തന്നെ ബലമായി പിടിക്കുകയായിരുന്നു എന്നാണ് നടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
നടിയുടെ വാക്കുക്കൾ ഇങ്ങനെ, “നേരത്തെ വെള്ളമൊക്കെ കുടിച്ച് ബാത്ത്‌റൂം ഒക്കെ പോയി സെറ്റ് ആയിട്ടാണ് നമ്മള്‍ അഭിനയിക്കാന്‍ പോയി നിക്കാറുള്ളത്. എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെ തന്നെയാണ്. മേക്കപ്പും കോസ്റ്റിയൂമും ഇട്ട് കഴിഞ്ഞ് ഒന്നു കൂടി വാഷ്‌റൂമില്‍ പോയി വരാമെന്ന് ഞാന്‍ പറഞ്ഞു. പോയി ഞാന്‍ തിരിച്ചു വരുമ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്ന് പുറകിൽ കൂടി പിടിക്കുകയായിരുന്നു. ആരാണെന്ന് ഞാന്‍ കാണുന്നില്ല. ആരാണെന്ന് നോക്കുമ്പോള്‍ ഇത്രയും വലിയൊരു നടനാണ്.
പെട്ടെന്ന് ഞാൻ ആകെ വല്ലാതെയായി, പെട്ടെന്ന് അയ്യോ എന്ന് പറഞ്ഞ് തള്ളിമാറ്റി. നമ്മള്‍ ഉദ്ദേശിക്കുന്ന ബലമല്ല, നല്ല ബലമാണ് അയാള്‍ക്ക്. ശരിക്കും വന്നു പിടിച്ചപ്പോള്‍ ഞാന്‍ ബലമായി തന്നെ തള്ളി. അപ്പോള്‍ അയാള്‍ രണ്ട് സ്‌റ്റെപ്പ് പിന്നോട്ട് നീങ്ങി. ഇത് ശരിയായില്ല, എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല, നിങ്ങള്‍ എത്ര വലിയ നടന്‍ ആണെങ്കിലും എന്റെ കണ്‍സെന്റ് ഇല്ലാതെ ഇത് ചെയ്തത് ഇഷ്ടമായില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ക്ഷമിക്കണം, എനിക്ക് പെട്ടെന്ന് പറ്റിപ്പോയതാണ് എന്ന് പറഞ്ഞു.

എനിക്ക് നിങ്ങളുടെ പെരുമാറ്റവും രീതികളും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു, അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആള്‍ക്കാരുണ്ട്, നിങ്ങള്‍ എല്ലാവരുടെ അടുത്തും ഇങ്ങനെയാണോ എന്ന് ചോദിച്ചു. അങ്ങനല്ല സോണിയയെ പ്രത്യേക ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു. ഞാനൊരു ബ്ലാക്ക് ടീഷര്‍ട്ടും ഒരു ബ്ലൂ ജീന്‍സുമാണ് അതില്‍ ധരിച്ചിരുന്നത്. ആ ഡ്രസിനെ കുറിച്ചും അയാള്‍ പറയുന്നുണ്ട്.
നിങ്ങളുടെ ഈ വേഷവും സ്വഭാവവും കണ്ടിട്ട് പറ്റിപോയതാണ് എന്നാണ് അയാൾ പറഞ്ഞത്. 2 മിനിറ്റില്‍ നടന്ന കാര്യങ്ങളാണിത്. രണ്ട് ബില്‍ഡിംഗിലായാണ് ഷൂട്ടിംഗ് സംഘം ഉള്ളത്. അപ്പുറത്ത് ഷൂട്ട് നടക്കുന്ന സ്ഥലത്ത് രമ്യാ നമ്പീശനും കോസ്റ്റിയൂമിന്റെ ആള്‍ക്കാരും അപ്പുറത്തൊക്കെ ഉണ്ട്. ഓരോ മുറികളാണ്, ഇതിപ്പോ ആരും കണ്ടിട്ടില്ല, ഇനിയിപ്പോ ഇതിനെ വിഷയമാക്കുമോ, സംവിധായകനോട് പറയുമോ എന്ന് ചോദിച്ചു. ഫസ്റ്റ് ലൊക്കേഷനില്‍ അഭിനയിക്കാന്‍ വന്നതാണ്, അതിന്റെയൊരു ടെന്‍ഷന്‍ ഉണ്ട്, അതുകൊണ്ട് ഇല്ല ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍, കൂളായി കണ്ണീര് തുടച്ചിട്ട് പോകാന്‍ പറയുകയായിരുന്നു” എന്നാണ് നടി പറഞ്ഞിരിക്കുന്നത്
Leave a Reply