‘റോഡ് നികുതി അടക്കുന്നവർക്ക് നല്ല റോഡ് വേണം’ ! പ്രതികരിക്കാനും ആരെങ്കിലും വേണ്ടേ ! മന്ത്രിയുടെ സാനിധ്യത്തിൽ പൊട്ടിത്തെറിച്ച് ജയസൂര്യ !

നടൻ ജയസൂര്യ എന്നും റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ശബ്ദമുയർത്തുന്ന കലാകാരനാണ്, ഇതിനുമുമ്പ് അദ്ദേഹം സ്വമേധയാ റോഡയിലെ കുഴികൾ അടക്കുന്ന ദൃശ്യങ്ങൾ ഏറെ ശ്രദ്ധനേടുകയും വാർത്തയായി മാറുകയുമായിരുന്നു. ഇപ്പോഴതാ വീണ്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമര്‍ശനവുമായി നടൻ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ തന്നെയായിരുന്നു നടന്റെ വിമര്‍ശനം. നടന്റെ വാക്കുകളും പ്രതികരണവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്.

കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിന്റെ സാനിധ്യത്തിൽ തന്നെയാണ് ജയസൂര്യ പറഞ്ഞത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോള്‍ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബഹു. എംഎൽഎ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായി നടൻ ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

റോഡിന്റെ നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു. എന്നത്തേയും പോലെ ഒഴിവുകെഴിവുകള്‍ എന്നല്ല പറഞ്ഞത് ഒരുപാട് കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ ടോളുകള്‍ക്ക് ഒരു നിശ്ചിത കാലാവധി ഏർപ്പെടുത്തണം എന്നും പലയിടക്കും വളരെക്കാലമായി ടോള്‍ പിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഇപ്പോള്‍ റോഡുകള്‍ ഉണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും മന്ത്രിയെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു. ഊര്‍ജ്ജസ്വലനായ മന്ത്രിയാണ് റിയാസ് എന്നും ജയസൂര്യ വേദിയിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ സുതാര്യത ഉറപ്പ് വരുത്തിയാൽ തന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ പറഞ്ഞു. ജയസൂര്യ ചടങ്ങിൽ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

നടനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്, പ്രതികരിക്കാനും ആരെങ്കിലും വേണ്ടേ എന്നും, സാധാരണ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന താരങ്ങൾ അധികാരികളെ പുകഴ്ത്തി തടി തപ്പുന്നതാണ് നമ്മൾ കാണുന്നത്, ആ സാഹചര്യത്തിൽ ജയസൂര്യ ചെയ്തത് പ്രശംസനീയമായ കാര്യമാണ് എന്നും പ്രേക്ഷകർ അഭിപ്രായപെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *