
ജീവിതത്തിൽ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം ! ഹൃദയം അറിഞ്ഞ് സമർപ്പിക്കുക എന്നതാണ് ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം ! ജയസൂര്യ !
മലയാള സിനിമ ലോകം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമായി മാറുന്ന കാഴ്ചയാണ് കാണുന്നത്, ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം തങ്ങൾക്ക് ഉണ്ടായ മോശം അനുഭവങ്ങൾ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ തുറന്ന് പറഞ്ഞതിന് പിന്നാലെ മലയാള സിനിമയിലെ മുൻനിര നായകന്മാർ വരെ ഇപ്പോൾ ആരോപണ വിധേയരായി കോടതി കയറുന്ന കാഴ്ചയാണ് കാണുന്നത്. ജയസൂര്യ, സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, സംവിധായകൻ രഞ്ജിത്ത് എന്നിങ്ങനെ മുൻ നിര താരങ്ങളാണ് പ്രതിസ്ഥാനത്ത് എന്നത് തന്നെയാണ് വാർത്താ പ്രാധാന്യം വർധിപ്പിക്കുന്നത്.
അതിൽ നടൻ ജയസൂര്യയ്ക്ക് എതിരെ ഉള്ള ആരോപണമാണ് ഏറെ ശ്രദ്ധേയം, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത ആളാണ് ജയസൂര്യ, ആരുടേയും സഹായമില്ലാതെ ‘ഒറ്റക്ക് വഴിവെട്ടി വന്നവൻ’, നിരവധി വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ ഇടം നെഞ്ചിൽ സ്ഥാനം ഉറപ്പിച്ച താരം. മിമിക്രി വേദിയില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. ചാനലില്‍ കോമഡി പരിപാടി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു ജയസൂര്യ വിനയന്റെ കണ്ണില്‍പ്പെടുന്നതും സിനിമയിലേക്കുള്ള അവസരം വീണു കിട്ടുന്നതും.
ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയാണ് ജയസൂര്യയുടെ കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം, പിന്നീട് വെള്ളം, സൂഫിയും സുജാതയും, സണ്ണി എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ അടുത്തിടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബിജു മേനോൻ, ഫഹദ് തുടങ്ങി നിരവധി താരങ്ങളെ പിന്നിലാക്കിയാണ് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ നേടിയത്.

പുരസ്‌കാരം ലഭിച്ച ശേഷം അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു, ‘ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല എന്ന് പൂർണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് ഒരിക്കൽ ഒരു പോസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തിട്ടുണ്ട്. “ജീവിതത്തിൽ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമൻ ആകാൻ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും. ഹൃദയം അറിഞ്ഞ് സമർപ്പിക്കുക എന്നതാണ് ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം. അതാണ് ഞാൻ ഈ സിനിമകളിൽ ചെയ്യാൻ ശ്രമിച്ചതും, എന്നായിരുന്നു…
കോടികൾ പ്രതിഫലം വാങ്ങുന്ന നടനാണ് ജയസൂര്യ, 1.5 മുതൽ 2 കൊടിവരെയാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. അഭിനയ ജീവിതത്തിന് പുറമേ, ജയസൂര്യ നിരവധി ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് , കൂടാതെ ടിവി പരസ്യങ്ങളിലും അദ്ദേഹം സജീവമാണ്. റിപ്പോർട്ടുകൾ ശരി എങ്കിൽ, ജയസൂര്യയ്ക്ക് സ്വന്തമായി ഒരു മെഴ്‌സിഡസ് ബെൻസ് GLC കാർ സ്വന്തമായുണ്ട്, കൂടാതെ കൊച്ചിയിൽ മനോഹരമായ ഒരു ഫ്ലാറ്റും വില്ലയും ഉണ്ട്. അടുത്തിടെയാണ് Mercedes-Benz B Clas അദ്ദേഹം നേടിയത് ഇത് കൂടാതെ Jaguar XE, BMW 520D,അത്യാഢംബര ബൈക്കും അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഉണ്ട്. ബിഗ് ബഡ്ജറ്റിൽ അണിയറയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാർ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമ..
Leave a Reply