
പൂച്ച പുറത്താകുമോ അതോ അകത്താവുമോ? (നർമ്മബോധമില്ലാത്ത മനോരോഗികൾക്ക് കമന്റ് ബോക്സിൽ പ്രവേശനമില്ല ) ! പരിഹസിച്ച് ജോയ് മാത്യു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ജോയ് മാത്യു., അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം പൊതു കാര്യങ്ങളിൽ തന്റെ തുറന്ന അഭിപ്രയങ്ങൾ പങ്കുവെക്കുന്ന ആളുകൂടിയാണ്. പിണറായി സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
കുടുങ്ങി കിടക്കുന്ന ഒരു പൂച്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, പൂച്ച പുറത്താകുമോ അതോ അകത്താവുമോ? (നർമ്മബോധമില്ലാത്ത മനോരോഗികൾക്ക് കമന്റ് ബോക്സിൽ പ്രവേശനമില്ല).. എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിന് ഏറെ രസകരമായ കമന്റുകളും ലഭിച്ചിരുന്നു. എക്‌സാലോജിക് പൂച്ച ആണെങ്കിൽ ആ പൂച്ചയ്ക്ക് നാല് കാലിൽ വീഴാൻ അറിയാം !! അച്ഛൻ പൂച്ചയെ കൊണ്ട് കേന്ദ്ര പൂച്ചകളുടെ കാല് നക്കിയെങ്കിലും രക്ഷപ്പെട്ടിരിക്കും എന്നായിരുന്നു ഒരു കമന്റ്.

കൂടാതെ, മണി ഇല്ലാത്ത പൂച്ച ആണ്..പൂച്ച ആയത് കൊണ്ട് തന്നെ അകത്തായാലും പുറത്തായാലും നാലു കാലിലെ വിഴു.. മണി ഇല്ലാത്തോണ്ട് വിഴുന്നത് ആരും അറിയാനും പോകുന്നില്ല, പൂച്ച പാലുകുടിച്ചത് കണ്ണടച്ചായതിനാൽ മറ്റാരും കണ്ടുകാണാൻ സാധ്യത ഇല്ല.. പക്ഷെ പൂച്ച് പുറത്തായി എന്നതാണ് സത്യം.. എന്നിങ്ങനെ പോകുന്നു കമന്റുകൾ, അതുപോലെ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ, “കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം” സത്യമായും മേൽചൊന്ന പുസ്തകം താൻ തന്നെ എഴുതിയതാണോ എന്ന് സന്ദേഹിക്കുന്ന മാർക്സ് കാർന്നോര് (ബജറ്റ് എന്ന ചിത്രത്തിലെ സ്തോഭജനകമായ ഒരു രംഗം ) എന്ന കുറിപ്പോടെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
Leave a Reply