നസ്രിയ ഭയങ്കര ഓവര്‍ ആക്ടിംഗാണ് എന്ന് തോന്നിയിരുന്നു ! അവളെ കാസ്റ്റ് ചെയ്യാന്‍ മടിച്ചു ! വേറെ നായികമാരെ തേടിയിരുന്നു, പക്ഷെ പിന്നീട് സംഭവിച്ചത് ! ജൂഡ് ആന്റണി പറയുന്നു !
ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ആളാണ് സംവിധായകൻ ജൂഡ് ആൻ്റണി, ഇപ്പോഴിതാ അദ്ദേഹം തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നായികയായി എത്തിയ നസ്രിയയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, നസ്രിയയുടെ ഒരു സിനിമ കണ്ടപ്പോള്‍ അഭിനയം ഭയങ്കര ഓവര്‍ ആണെന്നും അതിനാല്‍ നടിയെ നായികയാക്കണ്ട എന്ന് തോന്നിയിരുന്നതായി ജൂഡ് ആന്തണി പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നിവിന്‍ പോളി-നസ്രിയ കോബോ ആദ്യം കൊണ്ടുവന്നത് അല്‍ഫോന്‍സ് പുത്രനാണ്. ഞാന്‍ ഓം ശാന്തി ഓശാന ചെയ്യുന്ന സമയത്ത് എല്ലാവരും ആദ്യമേ നസ്രിയ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. ആ സമയത്ത് അവരുടെ മാഡ് ഡാഡ് എന്ന സിനിമ ഇറങ്ങിയിരുന്നു. ഭയങ്കര ഓവറാണല്ലോ ദൈവമേ എന്ന് തോന്നി. അതുകൊണ്ട് തന്നെ അവരെ കാസ്റ്റ് ചെയ്യാൻ ഞാൻ പേടിച്ചു. വേറെ ആളെ നോക്കാമെന്ന് കരുതി. അങ്ങനെ ഒരുപാട് പേരെ നോക്കി.
പക്ഷെ എന്റെ എന്തോ ഭാഗ്യത്തിന് എനിക്കാരെയും കറക്ട് ആയി കിട്ടിയില്ല. പിന്നീട് നസ്രിയ തന്നെ നായികയായി എത്തി. എഡിറ്റിംഗ് ടേബിളില്‍ കണ്ടപ്പോഴാണ് എത്രമാത്രം നന്നായാണ് അവര്‍ ചെയ്തതെന്ന് മനസിലായത്. അത് അവൾക്ക് അല്ലാതെ വേറെ ആര്‍ക്കും ആ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നോട് ഇതേ കുറിച്ച് ഒരാള്‍ ഡീറ്റെയ്ല്‍ ആയി പറഞ്ഞപ്പോള്‍ വേറെ ആരാണിത് ചെയ്യുകയെന്ന് ഞാന്‍ ആലോചിച്ചു. വെറുതെ ഒരു നന്ദി അവള്‍ക്കയച്ചു. എന്താണ് ഏട്ടായെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഇരിക്കട്ടെയെന്ന് ഞാന്‍. ഇന്നും ഓര്‍ക്കുന്ന കാലമാണത് എന്നും ജൂഡ് പറയുന്നു.
അതേസമയം അടുത്തിടെ നടൻ ആന്റണി വർഗീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജൂഡ് രംഗത്ത് വന്നിരുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിർമാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് ഞാനത് പുറത്ത് പറഞ്ഞാൽ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഹി,റ്റായി മാറി,യ ‘ഫലിമി’ എന്ന സി,നിമയിൽ നിന്നാണ് ആന്റണി വർഗീസ് പിന്മാറിയത്. വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ഒരു ന്യായവും കാണുന്നില്ല.ഈ വിഷയത്തിലേക്ക് കൂടുതൽ കടന്നാൽ ആന്റണി വർഗീസ് മോശക്കാരനാകും എന്നും ജൂഡ് പറഞ്ഞു.
Leave a Reply