വിലപിടിപ്പുള്ള ക്ഷേത്രങ്ങളല്ല നമുക്ക് വേണ്ടത്, പകരം മികച്ച സ്കൂളുകളും ആശുപത്രികളുമാണ് ! വാക്കുകളും പ്രവർത്തിയും രണ്ടുരീതിയിൽ ! ജ്യോതികയ്ക്ക് വിമർശനം !
തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ സ്റ്റാറായി തിളങ്ങിയ അഭിനേത്രിയാണ് ജ്യോതിക. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ജ്യോതിക മഞ്ജുവാര്യർ തിരികെ എത്തിയ ‘ഹൌ ഓൾഡ് ആർ യു’ എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെയാണ് വീണ്ടും സിനിമയിൽ സജീവമായത്. ശേഷം മികച്ച സിനിമകളുടെ ഭാഗമായ ജ്യോതിക പല വേദികളിലും തന്റെ നിലപാടുകളും തുറന്ന അഭിപ്രായങ്ങളും പങ്കുവെക്കാൻ മടികാണിക്കാത്ത ആളാണ്.
അത്തരത്തിൽ മുമ്പൊരിക്കൽ ഒരു അവാർഡ് ചടങ്ങിൽ വെച്ച്, ക്ഷേത്രങ്ങളെ കുറിച്ച് മുമ്പ് ജ്യോതിക നടത്തിയിയ ചില പ്രസ്ഥാനവനകൾ അന്ന് ഏറെ വിവാദമായി മാറിയിരുന്നു, എങ്കിലും ജ്യോതികയുടെ വാക്കുകളെ അഭിനന്ദിച്ചും ഏറെ ആളുകൾ എത്തിയിരുന്നു. തഞ്ചാവൂരിലെ ഒരു പ്രശസ്തമായ ക്ഷേത്രം സന്ദർശിച്ച ശേഷം ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നതിന് പകരം സ്‌കൂളുകളും ആശുപത്രികളും സംരക്ഷിക്കേണ്ടത് എന്ന് തോന്നിയിരുന്നു എന്നാണ് ജ്യോതിക പറഞ്ഞത്..
ആ വാക്കുകൾ, ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നാണ് ജ്യോതിക പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസമാണ് ഭർത്താവ് സൂര്യയ്ക്കൊപ്പം ജ്യോതിക ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്, കൂടാതെ തിരുപ്പതി ക്ഷേത്രത്തിലും താരം ദർശനം നടത്തിയിരുന്നു. എന്നാൽ മുമ്പ് ക്ഷേത്രങ്ങളിൽ പോയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ജ്യോതിക എന്തിനാണ് പിന്നെ മൂകാംബിക ദേവി ക്ഷേത്രത്തിൽ പോയി പ്രഹസനം നടത്തിയതെന്നാണ് ഒരാൾ ചോദിച്ചത്. ജ്യോതികയുടെ വാക്കും പ്രവൃത്തിയും രണ്ട് തരത്തിൽ… ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ജ്യോതിക ഒരു വ്യക്തിത്വം ഇല്ലത്തയാളാണെന്ന് മനസിലായി എന്നിങ്ങനെ എല്ലാം നെഗറ്റീവ് കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.
Leave a Reply