സുകുമാരൻ ഒരിക്കലും ഒരു അഹങ്കാരി ആയിരുന്നില്ല ! ആ മനസിന്റെ നന്മ അടുത്തുനിന്ന് കണ്ടറിഞ്ഞ ആളാണ് ഞാൻ ! വെളിപ്പെടുത്തൽ !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് മുൻ നിര താരമായി തിളങ്ങിയ ആളാണ് സുകുമാരൻ. ഒരു അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം 250 ഓളം മലയാള സിനിമയിൽ അദ്ദേഹം വേഷമിട്ടു. 1 978 ഒക്ടോബർ 17 നാണ് അദ്ദേഹം മല്ലിക സുകുമാരനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു ആൺ മക്കൾ, അദ്ദേഹത്തിന്റെ 49 മത്തെ വയസിൽ പെട്ടന്ന് ഉണ്ടായ നെഞ്ച് വേദന കാരണം ആശുപത്രിയിൽ ആകുകയും, മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറയുകയുമായിരുന്നു.
സിനിമ രംഗത്ത് പൊതുവെ അദ്ദേഹം ഒരു അഹങ്കാരിയാണ്, പണത്തിനോട് അമിതമായ ആഗ്രഹം ഉള്ള ആളാണ് എന്നൊക്കെയാണ്, എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നിർമ്മാതവ് കെ.ജി നായർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരനെന്നാണ് അദ്ദേഹം പറയുന്നത്. പണത്തിന് പ്രധാന്യം നൽകാത്ത എന്നാൽ ബന്ധങ്ങൾക്ക് പ്രാധാന്യം നല്ർകുന്ന വ്യക്തിയാണ് സുകുമാരൻ. പലരും അദ്ദേഹത്തെപ്പറ്റി അഹങ്കരിയാണെന്ന് പറയുമെങ്കിലും അങ്ങനെയൊരളല്ല എന്നും കെ.ജി നായർ. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എടുത്ത് പറയുന്നു.
അദ്ദേഹം പറയുന്നത് ഇത്രയും വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ പണത്തെ കുറിച്ച് എന്നോട് സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. അതിൽ ഒന്ന് സുകുമാരനും, മറ്റേത് ഗണേഷനും എന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ സിനിമയുടെ ഷൂട്ടിങ് സമയത്ത് പണം നൽകാനില്ലാതെ ഞാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു, പിന്നീട് ഞാൻ ആ പണം നൽകാൻ ചെന്നപ്പോൾ, നീ ഇത് കൊണ്ടുപൊക്കോ വീട്ടിൽ ആവശ്യങ്ങൾ ഉള്ളതല്ലെ എന്ന് പറഞ്ഞ് സുകുമാരൻ ആ കാശ് തിരിച്ച് തന്ന് വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബാക്കിയുള്ളവർ അഞ്ച് രൂപയുണ്ടെങ്കിൽ പോലും അത് കണക്ക് പറഞ്ഞ് വാങ്ങുന്നവരാണ്.
സുകുവേട്ടന് ഒരുപാട് സ്വത്ത് വകകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് മല്ലിക പോലും അത് അറിഞ്ഞത്. അതാണ് അവർക്ക് ആദ്യ സമയങ്ങളിൽ കുറച്ച് ബിദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. താനും, മല്ലികയും, ജഗദീഷും, മണിയൻപിള്ള രാജുവുമൊക്കെ ഒന്നിച്ച് പഠിച്ചവരാണന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ സു,കുമാരന്റെ മക്കളിൽ ആർക്കാണ് അദ്ദേഹത്തിന്റെ സ്വഭാവം കിട്ടിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ ആയിരുന്നു, സ്നേഹ കൂടുതൽ അന്നും ഇന്നും ഇന്ദ്രജിത്തിനാണ് എവിടെ കണ്ടാലും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ എതിര് ഒന്നും പറയില്ല. എന്നാൽ പ്രാധാന്യം കൂടുതൽ രാജുവിനാണ്. അദ്ദേഹം നിർമ്മാതാവ് കൂടിയായത് കൊണ്ടാവാം. വാക്ക് പറഞ്ഞാൽ വാക്കാണ്. പിന്നെ എല്ലാം നോക്കിയും കണ്ടും മാത്രമേ രാജു ചെയ്യുകയുള്ളു എന്നും അദ്ദേഹം പറയുന്നു.
Leave a Reply