
ഈ പ്രവർത്തി ചെയ്തിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസില്‍ ഉല്ലാസയാത്ര നടത്താമെന്ന് കരുതരുത് ! കായികമായി നേരിടാനറിയാം ! കെ സുധാകരൻ !
ഇപ്പോഴിതാ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത് വന്നിരിക്കുകയാണ്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സ്വൈരമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്നാണ് സുധാകരൻ പറയുന്നത്. കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശ്ശേരിയില്‍ സി പി എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർക്ക് നേരെയാണ് ഈ നീചപ്രവർത്തി, അധികാരത്തിന്റെ ബലത്തില്‍ ചോരതിളക്കുന്ന സി പി എം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പോലീസിന്റെ നിയമപാലനം. അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സി പി എം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും, കായികമായി തന്നെ നേരിടും.

ഇത് വളരെ ബോധപൂർവം മനപ്പൂർവ്വം സിപിഎം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ല എന്നും സുധാകരൻ പറഞ്ഞു, അതേസമയം ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ, പഴയങ്ങാടിയിൽ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ ബസ്സിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
അതുമാത്രമല്ല, അതേസമയം നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്നും പഴയങ്ങാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീഴുകയായിരുന്നുവെന്നും എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്ത് സംഭവിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. റോഡരികിൽ നിന്നവർ സംയമനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നു.
Leave a Reply