‘കാജള്‍ അഗര്‍വാള്‍ എത്രയും പെട്ടന്ന് ഗർഭിണി ആകണം’ !! ആവശ്യവുമായി സഹോദരി നിഷ ! കാരണം ഇതാണ് !!!
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് കാജൽ അഗർവാൾ. താരം മലയാളത്തിൽ ചിത്രങ്ങൾ ചെയ്തിരുന്നില്ല എങ്കിലും കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. സൗത്തിന്ത്യയിലെ മുൻ നിര നായകന്മാരുടെ നായികയായി അഭിനയിക്കുന്ന കാജൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 30 ന് ആണ് ഗൗതം കിച്‌ലുവുമായി വിവാഹിതയായത്. നടിയുടെ വിവാഹവും, ഹണിമൂൺ ചിത്രങ്ങളും സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു.
തന്റെ സുഹൃത്തയായിരുന്ന ഗൗതവുമായി വര്ഷങ്ങളുടെ പരിചയമാണ് നടിക്കുണ്ടായിരുന്നത്. തന്നെ ഇത്രയും മനസ്സിലാക്കിയിട്ടുള്ള മറ്റൊരാൾ ഇല്ലെന്നാണ് കാജൽ പറയുന്നത്. ഇപ്പോൾ ഏറെ രസകരമായ മറ്റൊരു കാര്യം കാജൽ എത്രയും വേഗം ഗർഭിണിയാകണം എന്ന ആവിശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ് സിനിമ നദിയും കാജലിന്റെ സഹോദരിയുയമായ നിഷ അഗർവാൾ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഇനി കാജള്‍ ഏറ്റവും വേഗം ഒരു കുഞ്ഞിന് ജന്മം നല്‍കണം എന്നാണ് എന്റെ ആവശ്യം. ഇത് ആരാധകരുടെ ആവശ്യമല്ല, സ്വന്തം സഹോദരി തന്നെയാണ് കാജള്‍ എത്രയും പെട്ടന്ന് ഗര്‍ഭം ധരിക്കണം എന്ന ആവശ്യവുമായി വന്നിരിയ്ക്കുന്നത്. ഒരു ചാറ്റ് ഷോയില്‍ നടിയും കാജള്‍ അഗര്‍വാളിന്റെ സഹോദരിയുമായ നിഷ അഗര്‍വാള്‍ പറഞ്ഞ വാക്കുകള്‍ ആരാധകരും ഏറ്റെടുക്കുകയാണ്.
അതിന്റെ പിന്നിലെ കാരണവും താരം തന്നെ പറയുന്നുണ്ട്, കാജള്‍ ഒരു കുഞ്ഞിനെ വേഗം പ്രസവിച്ചാല്‍ ഇഷാന് അതായത് എന്റെ മകന് കാജലിന്റെ മകൻ അലെങ്കിൽ മകൾക്ക് ഒപ്പം കളിക്കാന്‍ കഴിയും. കാജൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ താംസസിച്ചാൽ ഇഷാന്‍ വലുതായി പോവും. അപ്പോള്‍ അവന് ഒരു കളിക്കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കിട്ടില്ല. അതുകൊണ്ട്, പ്ലീസ് കാജള്‍ വേഗം പ്രസവിക്കൂ എന്നാണ് സഹോദരിയുടെ ആവശ്യം.
ഏതായാലും നിഷയുടെ ആഗ്രഹത്തോട് കാജൽ ഇതുവരെ പ്രതികരിച്ചിട്ടില്ല, സ്വന്തം സഹോദരിയുടെ ആവശ്യം കാജള്‍ അംഗീകരിക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം. പക്ഷെ കാജൽ ഇപ്പോൾ കൈ നിറയെ ബിഗ് ബജറ്റ് ചിത്രങ്ങളുമായി തിരക്കിലാണ്. ഏറ്റവും പുതിയതായി ആദ്യമായി ദുല്‍ഖര്‍ സല്‍മാന് ഒപ്പം അഭിനയിച്ച ‘ഹേ സിനാമിക’ എന്ന ചിത്രമാണ് ഏറ്റവും പുതിയതായി റിലീസിനു കാത്തിരിയ്ക്കുന്നത്. ശേഷം കമല്‍ ഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ ടു’ എന്ന ബ്രഹ്‌മണ്ഡ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. അതിന് ശേഷം മെഗാസ്റ്റാര്‍ ചിരജ്ജീവിയ്‌ക്കൊപ്പം ആചാര്യ എന്ന ചിത്രത്തില്‍ അഭിനയിക്കും.
വിവാഹ ശേഷം താരം സിനിമ മേഖല ഉപേക്ഷിക്കുമോ എന്ന് ആരാധകർ തിരക്കിയിരുന്നു, പക്ഷെ സിനിമാ അഭിനയം നിര്‍ത്തില്ല എന്ന് നേരത്തെ തന്നെ കാജള്‍ വ്യക്തമാക്കിയതാണ്. ഗൗതവും വീട്ടുകാരും തന്നെ വളരെ അധികം പിന്തുണയ്ക്കുന്നുണ്ട് എന്നും, പക്ഷെ ഗൗതം ആവശ്യപ്പെട്ടാല്‍ മാത്രമേ താൻ അഭിനയം നിര്‍ത്തുകയുള്ളൂ എന്നുമാണ് കാജള്‍ പറഞ്ഞത്.
Leave a Reply