കുഞ്ഞുണ്ണിയുടെ കാമുകി, പ്രിയദർശന്റെ നായിക ഇവിടെയുണ്ട് ! നടി അർസൂ ഗോവിത്രികളുടെ ഇപ്പോഴത്തെ ജീവിതം !!

കാക്കുയിൽ എന്ന സിനിമ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അത്രക്കും പ്രേക്ഷക മനസുകളിൽ ആഴ്ന്നിറങ്ങിയ ചിത്രം ഇന്നും ഹിറ്റാണ്. കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ലിസി പ്രിയദർശൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തത്. സംവിധാനം പ്രിയദർശൻ ആയിരുന്നു.മുരളി നാഗവള്ളിയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ പ്രിയദർശൻ ആയിരുന്നു. 1988 ൽ പുറത്തിറങ്ങിയ എ ഫിഷ് കാൾഡ് വാണ്ട എന്ന ഇംഗ്ലീഷ് സിനിമയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൃദ്ധരായ അന്ധ ദമ്പതികളുടെ വീട്ടിൽ അഭയം തേടുന്ന പ്രധാന അഭിനേതാക്കളുടെ ഭാഗം ഘർ ഘർ എന്ന മറാത്തി നാടകത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ജഗതി, ഇന്നസെന്റ്, സുകുമാരി, കൊച്ചിൻ ഹനീഫ, ജഗദീഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻലാലിൻറെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. അന്ധരായ തമ്പുരാനും തമ്പുരാട്ടിയെയും അവരുടെ കൊച്ചുമകൾ കുഞ്ഞുണ്ണി ആണെന്ന വ്യാചേനെ ശിവ രാമൻ എന്ന മോഹൻലാൽ കഥാപാത്രവും ഒപ്പം ഗോവിന്ദൻ കുട്ടി എന്ന മുകേഷിന്റെ കഥാപാത്രവും കൂടി വിദഗ്ധമായി പട്ടിക്കുന്നതും തുടന്ന് കുഞ്ഞുണ്ണിയുടെ കാമുകിയായി രാധിക എന്ന നടി ആർസു എത്തുന്നതും സത്യങ്ങൾ തിരിച്ചറിഞ്ഞ തമ്പുരാൻ അവസാനം കുഞ്ഞുണ്ണിയായി അവസാനം അവരെ ഏറ്റെടുക്കുന്നതുമാണ് ചിത്രത്തിൽ പറയുന്നത്.

ഇതിൽ കുഞ്ഞുണ്ണിയുടെ കാമുകി ആയി എത്തിയത് ബോളിവുഡിൽ നിന്നെത്തിയ പുതുമുഖ നടി അർസൂ ഗോവിത്രികർ ആയിരുന്നു. കാക്കകുയിലിന് ശേഷം ഒരു മലയാള സിനിമയിലും അർസൂ അഭിനയിച്ചിട്ടി‌ല്ല. അർസൂ അഭിനയത്തിലേക്ക് ചുവടുവെച്ചതും കാക്കകുയിലിലൂടെയായിരുന്നു. പൂച്ചകണ്ണുകളുമായി വെണ്ണക്കൽ‌ ശിൽപം പോലെ തിളങ്ങിയ പ്രിയദർശന്റെ നായികയെ വർഷങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിലൂടെ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അർസൂ. നാൽപത്താറുകാരിയായ താരം മഹാരാഷ്ട്രയിലെ റായ്ഗഡിലെ പൻവേലിൽ ഒരു ചിത്പവൻ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.

അർസൂവിന്റെ മൂത്ത സഹോദരി അദിതി ഗോവിത്രികർ മികച്ച ഒരു നടിയും മോഡലും കൂടിയാണ്. അർസൂ വിവാഹം ചെയ്തത് ബിസിനസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് സഭർവാളിനെ ആണ്. ഇരുവർക്കും ഇപ്പോൾ അഷ്മാൻ എന്നൊരു മകനും കൂടിയുണ്ട്. എന്നാൽ കുടുംബ ബന്ധത്തിലെ താളപ്പിഴകൾ മൂലം അർസൂ തന്റെ ഭർത്താവിനെതിരെ 2019ൽ ഗാ ർ ഹി ക പീ ഡ ന കേ സ് ഫ യ ൽ ചെയ്യുകയും തുടർന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. ഭർത്താവിന്റെ മ ദ്യ പാ ന ശീലത്തെച്ചൊല്ലിയുള്ള ത ർ ക്കം, രൂ ക്ഷ മായതാണ് ആ ബദ്ധം  വിവാഹ മോചനത്തിൽ കലാശിച്ചത്. ഇരുവരുടെയും മകൻ അർസൂവിനൊപ്പമാണ് കഴിയുന്നത്.

സഹോദരി വഴിയാണ് അർസൂ സിനിമ രംഗത്ത് എത്തുന്നത്. ചില പരസ്യങ്ങളിൽ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹൃതിക് റോഷനൊപ്പമുള്ള താരത്തിന്റെ പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. കാക്കകുയിലിന് ശേഷം നിരവധി ചിത്രങ്ങളിലും താരമായിരുന്നു..  ഏക് ലഡ്കി അഞ്ജനി സി, ഘർ ഏക് സപ്ന, സിഐഡി, എന്നീ പരമ്പരമ്പരകളിലും അഭിനയിച്ചു. ഏറ്റവും ഒടുവിലായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് നാ​ഗിൻ 2വിലൂടെയാണ്. സിനിമയിൽ സജീവമല്ലെങ്കിലും കുടുംബവിശേഷങ്ങളെല്ലാം അർസൂ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *