
അച്ഛന് വേറെ പണിയില്ലേ കലാഭവൻ മണിയെ വെച്ച് സിനിമ ചെയ്യാൻ ! മകളുടെ ചോദ്യത്തിന് മുന്നിൽ ഞാൻ തലകുനിച്ചു ! നിർമാതാവ് പറയുന്നു !!
കലാഭവൻ മണി എന്ന അഭിനയ പ്രതിഭ ഇന്നും മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിലകൊള്ളുന്നു, ഇന്നും അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും ആരാധകരിൽ ആവേശം കൊള്ളിക്കുന്നു. എന്നാൽ ഇപ്പോൾ കലാഭവൻ മണിയെ വെച്ച് സിനിമ നിർമാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ കലിയൂർ ശശി ചില തുറന്ന് പറച്ചിൽ നടത്തുകയാണ്. 2007 ൽ പുറത്തിറങ്ങിയ ചിത്രം ഇന്ദ്രജിത്ത് നിർമിച്ചിരുന്നത് ശശി ആയിരുന്നു.
ആ ചിത്രത്തെ കുറിച്ചുള്ള ചില ഓർമ്മകളാണ് അദ്ദേഹം ഇപ്പോൾ പുറത്ത് പറയുന്നത്. ഇന്ദ്രജിത്ത് എന്ന ചിത്രം നിർമിക്കുമ്പോൾ സാമ്പത്തികമായി താൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന സമയം കൂടി ആയിരുന്നു.പക്ഷെ അതൊരു വളരെ ചെറിയ ചിത്രമായിരുന്നു. ആദ്യം താനത് കേട്ടപ്പോൾ നല്ല തിരക്കഥയായിരുന്നു ചിത്രത്തിന്റേത്. പക്ഷെ ചിത്രം പുരോഗമിച്ചുവന്നപ്പോൾ ചിത്രത്തിന്റെ കഥമാറി..
ആ ചിത്രം പുറത്തിറങ്ങും മുമ്പ് തന്നെ എനിക്കറിയാമായിരുന്നു അത് വിജയിക്കില്ല വൻ പരാജയമായിരിക്കുമെന്ന്. കൂടാതെ ജയറാം ചിത്രം സർക്കാർ ദാദ ചെയ്യാൻ സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് ചെറിയ ബഡ്ജറ്റിൽ ഇന്ദ്രജിത്ത് എന്ന ചിത്രം ചെയ്‌തത്. കാരണം അതെന്റെ താൽക്കാലിക സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരമാകുമെന്ന് ഞാൻ കരുതി. നല്ലൊരു കൊച്ച് ആക്ഷൻ മൂവി അഴിയൂരുന്നു. പക്ഷെ അത് ഫൈനൽ സ്റ്റേജിൽ എത്തിയപ്പോൾ കഥ മാറ്റുകയും അത് വളരെ മോശമായി തനിക്ക് തോന്നുകയും ചെയ്തിരുന്നു..

ഇന്ദ്രജിത്ത് ഫൈനൽ എഡിറ്റിംഗ് കഴിഞ്ഞ് ചിത്രം കണ്ടപ്പപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അപ്പോൾ തന്നെ ഞാനത് സംവിധായകന്റെ മുഖത്തുനോക്കി പറയുകയും ചെയ്തു, ഇത് വൻ പരാജയം ആയിരിക്കുമെന്ന് പിന്നീട് സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടായിരുന്നു. കലാഭവൻ മണിക്കും ആ ചിത്രം പരാജയപെട്ടതിൽ വലിയ വിഷമമായിരുന്നു. ആ സിനിമയുടെ പേരിൽ ഒരുപാട് വിമർശനം കേട്ടു.
കാണുന്നവർ മുഴുവനും മാണിയെ വെച്ച് സിനിമ ചെയ്‌തതിന് എന്നെ വിമര്ശിക്കുകയായിരുന്നു, യാത്രയാകുന്നതിനു മുമ്പ് എന്റെ മകളും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു അച്ഛന് വേറെ പണിയില്ലേ കലാഭവന്‍ മണിയെ വെച്ച് സിനിമ എടുക്കാന്‍ എന്നായിരുന്നു അവൾ എന്നോട് ചോദിച്ചിരുന്നത്. ആ സിനിമ വേണ്ടെന്ന് അവള്‍ എന്നോട് തുടക്കത്തിലേ അന്ന് പറഞ്ഞിരുന്നു. പക്ഷെ ആ ചിത്രം പരാചയപെട്ടത് നടൻ കലാഭവൻ മണി ആയതുകൊണ്ടല്ല, അതിന്റെ കഥയിൽ വരുത്തിയ മാറ്റം കൊണ്ടാണ്. പക്ഷെ വിമർശനം ഏറ്റുവാങ്ങിയത് പാവം മണിയും എന്നാണ് കാലിയൂർ ശശി പറയുന്നത്…
Leave a Reply